കേരളോല്‍പ്പത്തി-ഐതിഹ്യം
ഇന്ത്യയുടെ തെക്കു പടിഞ്ഞാറു കിടക്കുന്ന ഈ കൊച്ചു നാടിന്‍െറ
ഉല്‍പത്തിയെക്കുറിച്ചുള്ള ഐതീഹ്യകഥയൊന്നുണ്ട്. അതിങ്ങനെയാണ്. ജമദഗ്നി
മഹര്‍ഷിയുടെ പുത്രന്‍ രാമനായി മഹാവിഷ്ണു അവതരിച്ചു. ശിവ ഭക്തനും
വീരശൂരപരാക്രമിയുമായ രാമന്‍ തന്‍െറ ആയുധമായ പരശു (മഴു) വിന്‍െറ പേരും
ചേര്‍ത്ത് പരശുരാമന്‍ എന്നും വിഖ്യാതനായി. അധികാര ദുര്‍മോഹികളും, അതില്‍
അഹങ്കാരികളുമായ സ്വാര്‍ത്ഥ തല്‍പരരുമായ ക്ഷത്രിയരുമായി 21 പ്രാവശ്യം ഘോര
യുദ്ധം നടത്തി അവരെ വധിച്ചു, നാട്ടില്‍ സമാധാനവും, സന്തോഷവും
നിലനിര്‍ത്തി,പരശുരാമന്‍ അതിനുശേഷം തനിക്ക് തപസ്സിരിക്കാന്‍ ഒരു സ്ഥലം തേടി
പശ്ഛിമഘട്ടത്തിന്‍ കരിനീല വനപ്രദേശത്തെത്തി. അവിടെ വരുണ ദേവന്‍
പരശുരാമന്‍ പ്രത്യക്ഷനായി, കടലില്‍ "പരശു' എറിഞ്ഞു ഭൂമി എടുത്തു കൊളളാന്‍
പറഞ്ഞു. അങ്ങനെ അറബികടലില്‍ പരശുരാമന്‍ പരശു എറിഞ്ഞു ഉണ്ടായതാണ് കേരളം
എന്നാണ് ഐതീഹ്യം.
ഭൂമിശാസ്ത്രപരമായും, കേരളം ഉണ്ടായത് സമുദ്രത്തിന്‍െറ ഒരു ഭാഗം ഉയര്‍ന്നു
വന്നിട്ടാണ് എന്നതു രസാവഹമാണ്. കേരളം എന്ന പേരിനുമുണ്ടു പല കഥകളും,
കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നു അര്‍ത്ഥം വരുന്നു
എന്നും, അതല്ല. കേരം എന്നാല്‍ സംസ്കൃത ഭാഷയില്‍ നാളീകേരം അഥവാ തേങ്ങ
എന്നര്‍ത്ഥം. തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും, ചേര
രാജാക്കന്മാരുടെ അധീനതയിലായതുകൊണ്ടു ചേരളം എന്നതു പിന്നീട് കേരളം
എന്നായതാണ് എന്നൊക്കെ കുറെ കഥകളുണ്ട്.
എന്തൊക്കെയായാലും കൊച്ചു കേരളം ദക്ഷിണേന്ത്യയുടെ മറ്റു മൂന്ന്
സംസ്ഥാനങ്ങളില്‍ നിന്നും പല കാര്യങ്ങളിലുമായി വേറിട്ടു നില്‍ക്കുന്നു
എന്നതു ഒരു പരമാര്‍ത്ഥമാണ്. കേരളത്തിന്‍െറ ഭാഷ മലയാളം - മലയാളികള്‍
സംസാരിക്കുന്ന ഭാഷ, മലയാളം മലയെ ആളുന്നവരുടെ മൊഴിയാണിത്. ഏതായാലും ഈ
കാര്യത്തില്‍ തര്‍ക്കത്തിനും വാദത്തിനും സ്ഥാനം വളരെ കുറവാണ്.
കൈരളിയുടെ ചരിത്രം
ആര്യ -ദ്രാവിഡ സംസ്ക്കാരങ്ങളുടെ സമ്മിശ്ര ഘടനയാണ്
കേരളത്തിലുണ്ടായിരുന്നത്. "മരുമക്കത്തായം". ഇതില്‍ സ്ത്രീകള്‍ക്കാണ്
കൂടുതല്‍ അധികാരം. അതായത് സ്വത്തവകാശം സ്ത്രീകള്‍ക്കുമാത്രമായിരുന്നു.
മാത്രമല്ല. പുട മുറി, പുടവമുറി വിവാഹങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം.
ഭര്‍ത്താവിനെ വേണ്ടെന്ന് വയ്ക്കാന്‍ പോലും അന്നു കേരളത്തിലെ സ്ത്രീകള്‍ക്ക്
നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
പുരോഹിത വര്‍ഗ്ഗം നമ്പൂതിരിമാരായിരുന്നു. ഇവരുടെ ഭടന്മാര്‍
നായന്മാര്‍ . നാട്ടുരാജ്യങ്ങള്‍ അന്യോന്യം യുദ്ധം ചെയ്യുമ്പോള്‍ കൊല്ലുക
അല്ലെങ്കില്‍ മരിക്കുക. എന്നീ നിലകളിലുള്ള "ചാവേര്‍പട നായന്മാരും"
ഉണ്ടായിരുന്നു. വിദേശസഞ്ചാരികള്‍ ഇവരെക്കുറിച്ചു അത്ഭുതം കൂറി
എഴുതിയിട്ടുണ്ട്.
കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍ ലോകത്തെ ഇങ്ങോട്ടാകര്‍ഷിച്ചു. 16ാം
നൂറ്റാണ്ടുവരെ അറബികള്‍ കേരളവുമായി കച്ചവടം നടത്തിയിരുന്നു.
പ്രത്യേകിച്ചും കുരുമുളക്. അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ദിഗ്വിജയത്തിനു
ശേഷം കേരളം പ്രധാന കച്ചവടകേന്ദ്രമായി. മധ്യകിഴക്കന്‍, മെഡിറ്ററേനിയന്‍,
ചൈന. ഈ രാജ്യങ്ങളുമായുള്ള കച്ചവട ബന്ധം കേരളത്തിന്‍െറ സന്പദ്ഘടനയിലും,
സാമൂഹ്യ, സാംസ്കാരിക ഘടനയിലും ഉണ്ടാക്കിയ വ്യതിയാനങ്ങള്‍
കുറച്ചൊന്നുമല്ല. ചീന വലയും, വീടുകളുടെ വാസ്തുരീതിയിലും ചീന ശൈലികള്‍
കടന്നുവന്നിട്ടുണ്ട്.
1498-ല്‍ പോര്‍ട്ടുഗീസുകാരായ, വാസ്ക്കോഡ ഗാമ മലബാറില്‍
കാലുകുത്തിയതിനുശേഷം കേരളചരിത്രത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. അതിനുശേഷം,
ഡച്ചുകാരും, ഫ്രഞ്ചുകാരും 1599 ല്‍ ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കാരും
ബ്രിട്ടിഷുകാരും പുറകെയെത്തി. പോര്‍ച്ചുഗീസുകാരുടെ വരവു കേരളത്തില്‍
ക്രൈസ്തവ ചിന്തകളെ വിത്തിട്ട് വളര്‍ത്തി പരിപോഷിപ്പിച്ചു. ഡച്ചുകാര്‍
കച്ചവടക്കാരായി തന്നെ നിന്നു. ഫ്രഞ്ചുകാരും .
1599 ല്‍ ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ചു കച്ചവടം
ഉറപ്പിച്ചപ്പോള്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ പ്രധാന വിഭവം
കേരളത്തിലെ കുരുമുളകായിരുന്നു. 1723, രാജാ മാര്‍ത്താണ്ഡവര്‍മ്മയു മായി ഒരു
ഉടന്പടിയുണ്ടാക്കി ഈസ്റ്റിന്ത്യാകന്പനി. ഇതിനിടയ്ക്ക് കേരളത്തില്‍
അറബികളുടെ വരവും മറ്റും ഇസ്ളാമീയ വിശ്വാസങ്ങള്‍ക്ക് ഉറച്ച ഒരു കോട്ടയായി.
ബ്രീട്ടിഷുക്കാര്‍ക്ക് തലവേദനയായിരുന്ന ഹൈദരാലിയും മകന്‍
ടിപ്പുസുല്‍ത്താനും കേരളത്തെ കുറെ പ്രാവശ്യം ആക്രമിച്ചു. ഇതില്‍
കേരളത്തിന്‍െറ തനതു പൈതൃകമായ അന്പലങ്ങളും മറ്റും തകര്‍ന്നു തരിപ്പണമായി.
1947 ബ്രിട്ടീഷുക്കാര്‍ ഇന്ത്യ വിടും വരെ കേരളത്തിന്‍െറ സന്പദ്ഘടന
നേരിട്ടോ അല്ലാതയോ അവരുടെ കയ്യിലായിരുന്നു എന്നത് ശ്രദ്ധേയമാണ്.
1947 നു ശേഷം 1949 ല്‍ തിരുവിതാംകൂര്‍ കൊച്ചി - രാജ്യങ്ങള്‍ ഒന്നായി.
തിരു കൊച്ചി രാജ്യം രൂപീകരിക്കപ്പെട്ടു. 1956 നവംബര്‍ 1ന് ഇന്നത്തെ കേരള
സംസ്ഥാനം രൂപീകരിച്ചു. നാട്ടുരാജ്യങ്ങള്‍ ഇല്ലാതായി. മലബാര്‍ മദ്രാസ്
പ്രസിഡന്‍സി കീഴിലായിരുന്നു. 1985ല്‍ അതും കേരളത്തില്‍ ലയിച്ചു.
കേരളത്തിന്‍െറ സാക്ഷരതാ പരിപൂര്‍ണ്ണതയ്ക്ക്, കമ്മ്യൂണിസം നല്ലൊരു
പാതയൊരുക്കി.
കേരളം-ചരിത്രത്താളുകളില്‍
കേരളം എന്ന വാക്ക് എവിടെ നിന്നുണ്ടായി എന്നതിനെപ്പറ്റി പണ്ഡിതന്മാര്‍
പലതരം വാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിന്റെ പേരിനെപ്പറ്റി
അഭിപ്രായയൈക്യമില്ലെങ്കിലും 'ചേര്‍' (കര, ചെളി...) 'അളം' (പ്രദേശം) എന്നീ
വാക്കുകള്‍ ചേര്‍ന്നാണ് 'കേരളം' ഉണ്ടായതെന്ന വാദമാണ് പൊതുവെ
സ്വീകരിക്കപ്പെട്ടിട്ടുള്ളത്. കടലില്‍ നിന്നുണ്ടായ ഭൂപ്രദേശമെന്നും
പര്‍വതവും കടലും തമ്മില്‍ ചേരുന്ന പ്രദേശമെന്നുമുള്ള അര്‍ത്ഥങ്ങള്‍ ഈ
വാക്കുകള്‍ സൂചിപ്പിക്കുന്നു. പ്രാചീന വിദേശ സഞ്ചാരികള്‍ കേരളത്തെ
'മലബാര്‍' എന്നും വിളിച്ചിട്ടുണ്ട്.
ആയിരക്കണക്കിനു വര്‍ഷം മുമ്പു തന്നെ കേരളത്തില്‍ മനുഷ്യവാസം
ആരംഭിച്ചിരുന്നു. മലയോരങ്ങളിലാണ് ആദ്യമായി മനുഷ്യവാസം തുടങ്ങിയത്.
പ്രാചീന ശിലായുഗത്തിലെ ഏതാനും അവശിഷ്ടങ്ങള്‍ കേരളത്തിലെ ചില
പ്രദേശങ്ങളില്‍ നിന്നു കിട്ടിയിട്ടുണ്ട്. ഈ പ്രാക് ചരിത്രാവശിഷ്ടങ്ങള്‍
കഴിഞ്ഞാല്‍ കേരളത്തിലെ മനുഷ്യവാസത്തെപ്പറ്റി വിപുലമായ തെളിവുകള്‍
നല്‍കുന്നത് മഹാശിലാസ്‌മാരകങ്ങള്‍ (megalithic monuments) ആണ്.
ശവപ്പറമ്പുകളാണ് മിക്ക മഹാശിലാസ്‌മാരകങ്ങളും. കുടക്കല്ല്,
തൊപ്പിക്കല്ല്, കന്മേശ, മുനിയറ, നന്നങ്ങാടി തുടങ്ങിയ വിവിധതരം മഹാശിലാ
ശവക്കല്ലറകള്‍ കണ്ടെടുത്തിട്ടുണ്ട്. ബി. സി. 500 - എ.ഡി. 300 കാലമാണ്
ഇവയുടേതെന്നു കരുതുന്നു. മലമ്പ്രദേശങ്ങളില്‍ നിന്നാണ്
മഹാശിലാവശിഷ്ടങ്ങള്‍ ഏറിയപങ്കും കിട്ടിയിട്ടുള്ളത് എന്നതില്‍ നിന്നും ആദിമ
ജനവാസമേഖലകളും അവിടെയായിരുന്നുവെന്നു മനസ്സിലാക്കാം.
കേരളത്തിലെ ആവാസകേന്ദ്രങ്ങള്‍ വികസിച്ചതിന്റെ അടുത്തഘട്ടം സംഘകാലമാണ്.
പ്രാചീന തമിഴ് സാഹിത്യകൃതികള്‍ ഉണ്ടായ കാലമാണിത്. സംഘകാലമായ എ.ഡി.
മൂന്നാം നൂറ്റാണ്ടു മുതല്‍ എട്ടാം നൂറ്റാണ്ടു വരെ കേരളത്തിലേക്ക്
ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് കുടിയേറ്റങ്ങളുണ്ടായി. ബുദ്ധ, ജൈന
മതങ്ങളും ഇക്കാലത്ത് പ്രചരിച്ചു. ബ്രാഹ്മണരും കേരളത്തിലെത്തി. 64 ബ്രാഹ്മണ
ഗ്രാമങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി ഉയര്‍ന്നു വന്നു. എ.ഡി. ഒന്നാം
നൂറ്റാണ്ടില്‍ത്തന്നെ ക്രിസ്‌തുമതം കേരളത്തിലെത്തിയതായി കരുതപ്പെടുന്നു.
എ. ഡി. 345-ല്‍ കാനായിലെ തോമസിന്റെ നേതൃത്വത്തില്‍ പശ്ചിമേഷ്യയില്‍
നിന്ന് ഏഴു ഗോത്രങ്ങളില്‍പ്പെട്ട 400 ക്രൈസ്‌തവര്‍ എത്തിയതോടെ
ക്രിസ്‌തുമതം പ്രബലമാകാന്‍ തുടങ്ങി. സമുദ്രവ്യാപാരത്തിലൂടെ അറേബ്യയുമായി
ബന്ധപ്പെട്ടിരുന്ന കേരളത്തില്‍ എ. ഡി. എട്ടാം നൂറ്റാണ്ടോടെ ഇസ്‌ലാം മതവും
എത്തിച്ചേര്‍ന്നു.
തമിഴകത്തിന്റെ ഭാഗമായാണ് പ്രാചീന കേരളത്തെ ചരിത്ര രചയിതാക്കള്‍ പൊതുവേ
പരിഗണിക്കുന്നത്. കേരളത്തിലെ ജനങ്ങളും ഭൂപ്രകൃതിയുമായുള്ള ബന്ധവും
ആവാസകേന്ദ്രങ്ങളുടെയും ഉത്‌പാദന സമ്പ്രദായത്തിന്റെയും ഭാഷയുടെയും വികാസവും
സവിശേഷതകളും കേരളത്തിന്റെ തനതു വ്യക്തിത്വം രൂപപ്പെടാന്‍ സഹായിച്ചു.
കൃഷിയിലും വിഭവങ്ങളിലുമുള്ള നിയന്ത്രണം ഇവിടെത്തന്നെ വളര്‍ന്നു വന്ന
സാമൂഹികശക്തികള്‍ക്കായപ്പോള്‍ കേരളം നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന സാമൂഹിക
മാറ്റങ്ങള്‍ക്കു വിധേയമായി ചെറു നാടുകളുടെയും വലിയ രാജ്യങ്ങളുടെയും സവിശേഷ
സാമൂഹിക സ്ഥാപനങ്ങളുടെയും രൂപപ്പെടല്‍ ഉണ്ടായി.
സാമ്രാജ്യങ്ങളും യുദ്ധങ്ങളും ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസവും
വൈദേശിക ശക്തികളുടെ വരവും നീണ്ടകാലത്തെ കോളനി വാഴ്‌ചയും ജാതിവ്യവസ്ഥയും
ചൂഷണവും വിദ്യാഭ്യാസപുരോഗതിയും ശാസ്‌ത്രമുന്നേറ്റവും വ്യാപാര വളര്‍ച്ചയും
സാമൂഹിക നവോത്ഥാന, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവുമെല്ലാം ചേര്‍ന്ന
ചരിത്രമാണത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ