21 ജൂൺ 2014

ചിഹ്നനം


ചിഹ്നനം

  • (.)  ബിന്ദു / പൂര്‍ണ്ണവിരാമം (full stop)
  • (,)  അല്പവിരാമം /അങ്കുശം (comma)
  • (;)  അര്‍ദ്ധവിരാമം / രോധിനി (semi colon)
  • (:)  ഭിത്തിക (colon)
  • (-)  ശൃംഖല (hyphen)
  • ( __)  രേഖ ( dash )
  • (!)  വിക്ഷേപിണി /ആശ്ചര്യചിഹ്നം (exclamation mark)
  • ( ( ) ) വലയം /ആവരണം (bracket)
  • (?)  കാകു /ചോദ്യചിഹ്നം ( question mark)
  • ( “ ”)  ഉദ്ധരണി (quotation)
  • ( ' )  വിശ്ലേഷണം (apostrophe)
  • (^)   പാടിനി (caset)
  • ( f )  പ്രശ്ലേഷണം

സിനിമ


സിനിമ


  1. മലയാളത്തിലെ ആദ്യത്തെ ചിത്രം - വിഗതകുമാരന്‍
  2. മലയാളത്തിലെ രണ്ടാമത്തെ ചിത്രം - മാര്‍ത്താണ്ഡവര്‍മ്മ
  3. മലയാളത്തിലെ പ്രഥമ ശബ്ദചിത്രം - ബാലന്‍
  4. ബാലന്റെ സംവിധായകന്‍ - തമിഴ്നാട്ടുകാരനായ നൊട്ടാമണി
  5. കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ - ഉദയ
  6. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര നിര്‍മാതാവും തിരകഥാകൃത്തും നടനുമായിരുന്ന വ്യക്തി - ജെ.സി.ദാനിയേല്‍
  7. സി.വി.രാമന്‍പിള്ളയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം -മാര്‍ത്താണ്ഡവര്‍മ്മ
  8. ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ആദ്യത്തെ മലയാളചിത്രം - വെള്ളിനക്ഷത്രം
  9. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ – പി.രാംദാസ്‌ കഥാരചനയും സംവിധാനവും നിര്‍വഹിച്ച ' ന്യൂസ്‌പേപ്പര്‍ ബോയ്‌ '
  10. മലയാളത്തിലെ ഒരു കവിത അതേ പേരില്‍തന്നെ ആദ്യമായി ചലച്ചിത്രമായത് -ചങ്ങമ്പുഴയുടെ രമണന്‍
  11. എം.ടി.വാസുദേവന്‍നായര്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് മലയാളചലച്ചിത്ര വേദിയിലേക്ക് കടന്നുവന്ന ചിത്രം - മുറപ്പെണ്ണ്
  12. മഹാകവി കുമാരനാശാന്റെ ഒരു കാവ്യം അതേ പേരില്‍ തന്നെ ചലച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടു അതിന്റെ പേര് - കരുണ (സംവിധാനം കെ.തങ്കപ്പന്‍ )
  13. 1948 -ല്‍ റിലീസായ ' നിര്‍മ്മല ' എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ച പ്രസിദ്ധ മഹാകവി - ജി.ശങ്കരക്കുറുപ്പ്‌
  14. പ്രസിദ്ധ നോവലിസ്റ്റ് ആയിരുന്ന സി.മാധവപിള്ള കഥയും സംഭാഷണവും രചിച്ച ആദ്യ കാല മലയാള ചിത്രം - ജ്ഞാനാംബിക
  15. രാമുകാര്യാട്ടും , പി.ഭാസ്കരനും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച ' നീലക്കുയില്‍' എന്ന ചിത്രത്തിന്‍റെ തിരക്കഥാ രചയിതാവ്‌ - ഉറൂബ്
  16. ആദ്യമായി ഭരത് അവാര്‍ഡ്‌ ലഭിച്ച മലയാള ചലച്ചിത്രം - എം.ടി. കഥയും ,തിരക്കഥയുംമെഴുതി സംവിധാനം ചെയ്ത നിര്‍മ്മാല്യം
  17. 'സീത' എന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട്‌ പാട്ട് -പാട്ടുപാടി ഉറക്കാം ഞാന്‍
  18. പ്രസിഡന്റിന്റെ സ്വര്ണ്ണമെഡല്‍ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രം -രാമുകാര്യാട്ട് സംവിധാനം ചെയ്ത ' ചെമ്മീന്‍ '
  19. ' ഗുരു 'വിന്റെ തിരക്കഥാകൃത്തും സംവിധായകനും - ഡോ .രാജേന്ദ്രബാബുവും , രാജീവ്‌അഞ്ചലും
  20. ഓസ്കാര്‍ മത്സരത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം - ഗുരു
  21. ഏറ്റവും മികച്ച സംവിധായകന്‍ എന്ന ദേശീയ ബഹുമതി അരവിന്ദന് ആദ്യമായി നേടിക്കൊടുത്ത ചിത്രം - കാഞ്ചനസീത
  22. കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ്‌ ചിത്രം - തച്ചോളി അമ്പു
  23. മലയാളത്തിലെ ആദ്യ 70 എം.എം ചിത്രം - പടയോട്ടം
  24. നെടുമുടിവേണു സംവിധാനംചെയ്ത സിനിമ – പൂരം
  25. ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ - ഭരത്‌ഗോപി
  26. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി - ചിത്രലേഖ
  27. അരവിന്ദന്‍ സംവിധാനംചെയ്ത പോക്കുവെയില്‍ എന്ന സിനിമയിലെ നായകന്‍- ബാലചന്ദ്രന്‍ ചുള്ളിക്കാട്
  28. മലയാളത്തിലെ ആദ്യ ബോക്സ്ഓഫീസ്‌ ഹിറ്റ്‌ സിനിമ – ജീവിതനൌക
  29. ഇന്ത്യയിലെ ആദ്യ 3D ചിത്രം - മൈഡിയര്‍കുട്ടിച്ചാത്തന്‍ (സംവിധാനം - ജിജോ പുന്നൂസ്‌ )
  30. എം.ടി സിനിമാരംഗത്തേക്ക് കടന്നു വന്ന ചിത്രം - മുറപ്പെണ്ണ്‍ (കഥ, തിരക്കഥ ,സംഭാഷണം )
  31. വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥയെഴുതിയ ആദ്യ സിനിമ – ഭാര്‍ഗവീനിലയം(നീലവെളിച്ചം എന്ന സിനിമയെ അടിസ്ഥാനമാക്കി ) സംവിധാനം : എ.വിന്‍സെന്‍റ്
  32. 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ – ഭഗവാന്‍
  33. ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത പ്രശസ്തമായ മലയാള ചിത്രം - മതിലുകള്‍(അടൂര്‍ )
  34. ചെമ്മീന്‍ ഇംഗ്ലീഷ് ചലച്ചിത്രമാക്കിയ സംവിധായകന്‍ - ഇസ്മായില്‍ മര്‍ച്ചന്റ്
  35. മൂന്നു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം - ചിത്രമേള
  36. 1997-ല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന കുട്ടികളുടെ ചലച്ചിത്രമേളയില്‍ പ്രത്യേക ബഹുമതി നേടിയ ചിത്രം - അഭയം
  37. കേശവദേവിന്റെ ഓടയില്‍ നിന്ന് സിനിമയാക്കിയ സംവിധായകന്‍ - കെ.എസ്.സേതുമാധവന്‍
  38. പി.ഭാസ്കരന്‍ ഗാനരചന നിര്‍വ്വഹിച്ച ആദ്യ ചിത്രം - ചന്ദ്രിക
  39. അന്താരാഷ്ട്ര ശിശുവര്‍ഷമായി 1975 നെ UNO പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം - കുമ്മാട്ടി ( സംവിധാനം -അരവിന്ദന്‍)
  40. പ്രേം നസീറിന്റെ ആദ്യ സിനിമ – മരുമകള്‍
  41. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം - ആത്മസഖി
  42. പൊന്‍കുന്നം വര്‍ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ – നവലോകം
  43. ശ്രാദ്ധം എന്ന സിനിമയുടെ സംവിധായകന്‍ - വി.രാജകൃഷ്ണന്‍
  44. മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ – നിഴലാട്ടം (നടി ഷീല )
  45. 1995 -ല്‍ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മിനി എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ്‌ - സിനിമാനടന്‍ മധു
  46. ടെറിട്ടോറിയില്‍ ആര്‍മിയുടെ ലഫ്റ്റ്നന്‍റ് കേണല്‍ പദവിയില്‍ 2009 ജൂലൈയില്‍ കമ്മിഷന്ഡ് ആയ മലയാള ചലച്ചിത്ര താരം - മോഹന്‍ലാല്‍
  47. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള 2009 ലെ ജോണ്‍ എബ്രഹാം പുരസ്ക്കാരം പങ്കിട്ട ചിത്രങ്ങള്‍ - ഭൂമിമലയാളം , ഹരിശ്ചന്ദ്രാസ് ഫാക്റ്ററി
  48. ഫീച്ചര്‍ , നോണ്‍ഫീച്ചര്‍ സിനിമകള്‍ക്കായി ജോണ്‍ എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാര് - ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ്‌ ഇന്ത്യ
  49. 'പഴശ്ശിരാജ'യില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്-തമിഴ് നടന്‍ ശരത് കുമാര്‍
  50. ആദ്യത്തെ കാര്‍ട്ടൂണ്‍ സിനിമ – ഓ ഫാബി
  51. ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ സിനിമ – മൂന്നാമതൊരാള്‍
  52. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ സിനിമയാക്കിയത് - രഞ്ജിത്ത്
  53. ഗോപി എന്ന നടന് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം - കൊടിയേറ്റം
  54. ആദ്യമായി ഭരത് അവാര്‍ഡ് നേടിയ നടന്‍ - പി.ജെ.ആന്റണി
  55. ശബ്ദമിശ്രണത്തിനു ഓസ്ക്കാര്‍ അവാര്‍ഡ്‌ നേടിയ മലയാളി - റസൂല്‍ പൂക്കുട്ടി (സ്ലംഡോഗ് മില്യണയര്‍ )
  56. 'കേരളവര്‍മ്മ പഴശ്ശിരാജ'യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില്‍ സിനിമ സംവിധാനം ചെയ്തത് - ഹരിഹരന്‍ (തിരക്കഥ എം.ടി.)
  57. യാത്രയെ അവലംബിച്ച് പത്ത് സംവിധായകരുടെ പത്ത് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2009-ല്‍ പുറത്തിറങ്ങിയ സിനിമ – കേരള കഫെ(സംവിധാനം - രഞ്ജിത്ത് )
  58. മലയാളത്തിലെ ഒട്ടു മിക്ക നടീനടന്മാരും അഭിനയിച്ച മലയാള ചിതം - ട്വന്റി ട്വന്റി
  59. ദേശീയതലത്തില്‍ ശ്രെദ്ധിക്കപ്പെട്ട 'ഭവം' എന്ന സിനിമയുടെ സംവിധായകന്‍ -സതീഷ്‌ മേനോന്‍
  60. കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത ' അരിമ്പാറ ' യുടെ സംവിധായകന്‍ -മുരളീ മേനോന്‍
  61. ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രം - നിഴല്‍ക്കുത്ത്
  62. ഗുജറാത്ത്‌ കലാപത്തിന്റെ ഇരയായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്‍ക്കപ്പുറം സംവിധാനം ചെയ്തതാര് - ടി.വി.ചന്ദ്രന്‍ ( തിരക്കഥ – ആര്യാടന്‍ ഷൗക്കത്ത് )
  63. 2003 ല്‍ ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ പട്ടം നേടിയ മലയാള
    സംവിധായകന്‍ - രാജീവ്‌ അഞ്ചല്‍
  64. ജയരാജ്‌ ആദ്യമായി തിരക്കഥയെഴുതിയ സിനിമ – ലൗഡ്‌ സ്പീക്കര്‍
  65. 'അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത് - ജോണ്‍ എബ്രഹാം
  66. 'ഓളവും തീരവും' സംവിധാനം ചെയ്തത് - പി.എന്‍ .മേനോന്‍
  67. ആദ്യത്തെ DTS സിനിമ – കാലാപാനി
  68. ആദ്യത്തെ സ്റ്റീരിയോ ഫോണിക് ചിത്രം - മില്ലേനിയം സ്റ്റാര്‍സ്‌
  69. ആദ്യത്തെ സ്പോണ്‍സേര്‍ഡ് സിനിമ – മകള്‍ക്ക്
  70. ഏറ്റവും കൂടുതല്‍ അവാര്‍ഡ്‌ നേടിയ സിനിമ – പിറവി (സംവിധാനം - ഷാജി എന്‍ കരുണ്‍ )
  71. മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത് - ഉറൂബ് (സംവിധാനം - പി.ഭാസ്ക്കരന്‍ & രാമു കാര്യാട്ട് )
  72. ആദ്യമായി ജെ.സി.ഡാനിയേല്‍ ബഹുമതി നേടിയത് - ടി.ഇ. വാസുദേവന്‍
  73. ബഷീറിനെക്കുറിച്ചുള്ള 'ബഷീര്‍ ദ മാന്‍ ' ഡോക്യുമെന്ററി സംവിധാനം ചെയ്തത് - എം.എ റഹ്മാന്‍
  74. ഗോവന്‍ ചലച്ചിത്ര മേളയില്‍ 'ഗോള്‍ഡന്‍ ലാംപ്ട്രീ ' കരസ്ഥമാക്കിയ'കേള്‍ക്കുന്നുണ്ടോ' എന്ന സിനിമസംവിധാനം ചെയ്തത് - ഗീതു മോഹന്‍ദാസ്‌
  75. കെ.പി.രാമനുണ്ണിയുടെ ' സൂഫിപറഞ്ഞകഥ ' അതേ പേരില്‍ സിനിമയാക്കിയത്- പ്രിയനന്ദന്‍
  76. IFFA യില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് - കേശു (സംവിധാനം - ശിവന്‍ )
  77. ഫിലിം ടെക്നിക്‌ എന്ന ഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് -എം.എം. വര്‍ക്കി
  78. 'വിധേയന്‍ ' എന്ന സിനിമയ്ക്ക് ആധാരമായ സക്കറിയയുടെ കൃതി - ഭാസ്ക്കര പട്ടേലരും എന്റെ ജീവിതവും
  79. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ച ചിത്രം -അച്ഛനും ബാപ്പയും
  80. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ്‌ നേടിക്കൊടുത്ത മറ്റു ഭാഷാ ചിത്രങ്ങള്‍ - ചിത് ചോര്‍ (ഹിന്ദി ) , മേഘസന്ദേശം(തെലുങ്ക്‌ )
  81. ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ ആദ്യമായി നേടിയ മലയാളി - വയലാര്‍ രാമവര്‍മ്മ(അച്ഛനും ബാപ്പയും )
  82. തമ്പ് എന്ന ചിത്രത്തിലെ ഛ)യാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചത് - ഷാജി എന്‍ കരുണ്‍
  83. രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ രണ്ടാം തവണ ലഭിച്ച മലയാള ചിത്രം -നിര്‍മ്മാല്യം
  84. രാഷ്ട്രപതിയുടെ വെള്ളി മെഡല്‍ നേടിയ ആദ്യ മലയാള ചിത്രം - ചെമ്മീന്‍(സംവിധാനം - രാമു കാര്യാട്ട്)
  85. പശ്ചാത്തല സംഗീതം പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍മ്മിച്ച മലയാള സിനിമ – കൊടിയേറ്റം (അടൂര്‍ )
  86. 'വാസ്തുഹാര' എന്ന സിനിമയുടെ കഥ ആരുടെതാണ് - സി.വി.ശ്രീരാമന്‍
  87. അറ്റ്‌ലാന്റയില്‍ നടന്ന നൂറു വര്‍ഷത്തെ ലോകസിനിമാ പ്രദര്‍ശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം - എലിപ്പത്തായം
  88. ബ്രിട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്‌ നേടിയ മലയാളസിനിമ - എലിപ്പത്തായം(അടൂര്‍ )
  89. വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം - ചതുരംഗം
  90. 'വിഗതകുമാരനി'ലെ നായികയായ റോസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനുഎബ്രഹാം രചിച്ച നോവല്‍ - നഷ്ടനായിക
  91. 'ചാപ്പ' ആരുടെ സിനിമയാണ് - പി.എ.ബക്കര്‍
  92. മാധ്യമവിദഗ്ധനായ ശശികുമാറിന്റെ 'കായാതരണ്‍ ' എന്ന ചിത്രം ഏതു കഥയെ ആസ്പദമാക്കിയാണ്- എന്‍ .എസ്. മാധവന്റെ 'വന്മരങ്ങള്‍ വീഴുമ്പോള്‍ '
  93. പ്രഥമ ഹ്രസ്വചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചത് - An Encounter with a life living (നിര്‍മ്മാണം - വിനു എബ്രഹാം )

സംഗീതം


സംഗീതം
  1. ഭാരതീയ സംഗീതത്തെ വിഭജിച്ചിരിക്കുന്നത് - കര്‍ണാടകസംഗീതം ,ഹിന്ദുസ്ഥാനി സംഗീതം
  2. കര്‍ണാടകസംഗീതത്തിന് ബലിഷ്ഠമായ അടിത്തറപാകിയത് - പുരന്ദരദാസന്‍
  3. ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെടുന്നത് - സ്വാതിതിരുനാള്‍
  4. സോപാനസംഗീതത്തിന് ഉപയോഗിക്കുന്ന വാദ്യങ്ങള്‍ - ഇടയ്ക്ക , കൈമണി
  5. സംഗീതലോകം കേരളത്തെ അറിയപ്പെടുന്നത് - സ്വാതിതിരുനാളിന്‍റെ നാട് എന്ന നിലയില്‍
  6. ' സംഗീതസുധ ' എന്ന സംഗീതശാസ്ത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ -ഗോവിന്ദദീക്ഷിതര്‍
  7. ദക്ഷിണഭാരതത്തിലെ പ്രാചീനങ്ങളായ ആചാരമര്യാദകള്‍ക്കും സാമൂഹികവ്യവസ്ഥകള്‍ക്കുമെന്നപോലെ സംഗീത രീതികള്‍ക്കും വിശദങ്ങളായ സൂചനകള്‍ നല്‍കുന്ന ഒരു മഹല്‍ ഗ്രന്ഥം - ചിലപ്പതികാരം
  8. സംഗീതത്തിനുവേണ്ടി മലയാളത്തില്‍ സ്വാതിതിരുനാള്‍ രചിച്ച പ്രബന്ധം -ഉത്സവപ്രബന്ധം
  9. സ്വാതിതിരുനാള്‍ സംഗീത സദസ്സിലെ പ്രധാനിയായ വടിവേലുവിനെ മുന്‍നിറുത്തി ഉള്ളൂര്‍ രചിച്ച കവിത – കാട്ടിലെപ്പാട്ട്
  10. സ്വാതിതിരുനാളിന്റെ ഗുരു - സുബ്ബറാവു
  11. ഗുരുനാഥനായ സുബ്ബറാവു സ്വാതിതിരുനാളിനെ പഠിപ്പിച്ച പ്രത്യേക സംഗീതോപകരണം - സ്വരജിത്ത്
  12. സ്വാതിതിരുനാള്‍ കൃതിയുടെ തനിമയെ ആദ്യമായി ചോദ്യം ചെയ്തത് -ശിവാനന്ദം , കിട്ടപ്പ
  13. ശിവാനന്ദം , കിട്ടപ്പ എന്നിവരുടെ അഭിപ്രായത്തില്‍ സ്വാതിതിരുനാള്‍ വിവര്‍ത്തനം ചെയ്തു എന്ന് പറയുന്ന കൃതികളുടെ കര്‍ത്താക്കള്‍ - പൊന്നയ്യ ,ചിന്നയ്യ , ശിവാനന്ദം , വടിവേലു
  14. സ്വാതിതിരുനാളിന്റെ കീര്‍ത്തനങ്ങളെ പ്രധാനമായി തിരിച്ചിരിക്കുന്നത് -നവരാത്രി കീര്‍ത്തനങ്ങള്‍ , ഘനരാഗകീര്‍ത്തനങ്ങള്‍ , മധ്യകാല കീര്‍ത്തനങ്ങള്‍ ,നവരത്നമാലിക
  15. പഞ്ചവാദ്യത്തിലെ ഉപകരണങ്ങള്‍ - തിമില , എടയ്ക്ക , ശുദ്ധമദ്ദളം , കൊമ്പ് , ശംഖ്
  16. ഇരയിമ്മന്‍ തമ്പിയുടെ സംഗീതജ്ഞയായ പുത്രി - കുട്ടികുഞ്ഞുതങ്കച്ചി
  17. കേരളസംഗീതം - വി.മാധവന്‍നായര്‍
  18. മഹാരാജസ്വാതിതിരുനാള്‍ കൃതിമാല – ചെമ്മാംകുടി ശ്രീനിവാസയ്യര്‍
  19. സംഗീത ചന്ദ്രിക എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ - ആറ്റൂര്‍ കൃഷ്ണപിഷാരടി
  20. ബാലാമൃതം , സംഗീതരംഗം , എന്നീ സംഗീതപുസ്തകങ്ങളുടെ കര്‍ത്താവ്‌ -എസ്.രംഗനാഥയ്യര്‍
  21. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ' സരസഗായക കവിമണി ' എന്ന ബിരുദം നല്‍കിയത് - കെ.സി.കേശവപിള്ളക്ക്
  22. ഇരയിമ്മന്‍ തമ്പി എഴുതിയ കിളിപ്പാട്ടുകള്‍ - രാസക്രീഡ , വാസിഷ്ഠം
  23. '' ഓമനത്തിങ്കള്‍ക്കിടാവോ - നല്ല – കോമളത്താമരപ്പൂവോ '' എന്ന താരാട്ടുപാട്ടിന്റെ കര്‍ത്താവ്‌ - ഇരയിമ്മന്‍ തമ്പി
  24. കര്‍ണാടകസംഗീതത്തിന്റെ പ്രധാന രൂപങ്ങളായ വര്‍ണ്ണം , കീര്‍ത്തനം , പദം എന്നീ മൂന്നു വിഭാഗങ്ങളിലും പെട്ട മലയാളഗാനങ്ങള്‍ രചിച്ചിട്ടുള്ള ഒരേയൊരാള്‍- ഇരയിമ്മന്‍ തമ്പി
  25. കരുണ ചെയ്വാനെന്തു താമസം കൃഷ്ണ ! എന്ന് തുടങ്ങുന്ന കീര്‍ത്തനം രചിച്ചത് -ഇരയിമ്മന്‍ തമ്പി
  26. ഷട്കാല ഗോവിന്ദമാരാര്‍ക്ക്‌ പുറമേ ആറുകാലങ്ങളിലും പാടാന്‍ കഴിവുള്ള സംഗീത വിദ്വോന്മാര്‍ - ഷട്കാല സരസയ്യ , വീണവെങ്കിട്ട രമണദാസ്
  27. കെ.സി.കേശവപിള്ള പലപ്പോഴായി രചിച്ചിട്ടുള്ള കീര്‍ത്തനങ്ങള്‍ സമാഹരിച്ച ഗ്രന്ഥങ്ങള്‍ - സ്തവരരത്നാവലി , സംഗീത മഞ്ജരി
  28. ത്യാഗരാജന്റെ തെലുങ്കു ഗാനങ്ങളില്‍ ചിലത് പരിഭാഷയിലൂടെ മലയാളവേഷം അണിഞ്ഞ് സംഗീതരംഗത്തില്‍ പ്രവേശിച്ച പ്രസ്ഥാനത്തിന്റെ പ്രണേതാവ് -എം.ആര്‍ കൃഷ്ണവാര്യര്‍
  29. എല്ലാ മതങ്ങള്‍ക്കും പൊതുവായ ദൈവത്തെ പ്രകീര്‍ത്തിക്കുവാനുള്ള കെ.സി.കേശവപിള്ളയുടെ കീര്‍ത്തനങ്ങള്‍ അറിയപ്പെടുന്നത് -ഈശ്വരസ്ത്രോത്രങ്ങള്‍
  30. അപാരമായ സംഗീത ശാസ്ത്രത്തിന്റെ പ്രത്യേകവശങ്ങളെ പറ്റി സ്വാതിതിരുനാള്‍ മലയാളത്തില്‍ രചിച്ച ശാസ്ത്രഗ്രന്ഥം - മുഹനാ പ്രാസാന്ത്യപ്രാസവ്യവസ്ഥ
  31. വൈത്തി ഭാഗവതര്‍ എന്നറിയപ്പെടുന്ന സംഗീതവിദ്വാന്‍ - ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍
  32. കഥകളിയിലെ പിന്നണിഗായകര്‍ക്ക് പറയുന്ന പേര് - ( പ്രധാനഗായകന്‍-പൊന്നാനി ), ( രണ്ടാം ഗായകന്‍- ശിങ്കിടി)
  33. സോപാന സംഗീത രംഗത്ത് പ്രസിദ്ധി നേടിയ കേരളീയ ഗായകന്‍ - ഞെരളത്ത് രാമപ്പൊതുവാള്‍
  34. വയലിന്‍ എന്ന വിദേശവാദ്യത്തിന് കര്‍ണ്ണാടക സംഗീതത്തില്‍ പ്രചാരം കൊടുത്തത് - വടിവേലു
  35. സംഗീതകലയുടെ ഉറവിടമായി കരുതപ്പെടുന്നത് - സാമവേദം
  36. കേരളത്തില്‍ നാഗാരാധനയുമായി ബന്ധപ്പെട്ട് വികസിച്ചു വരുന്ന ഗാനരൂപം -പുള്ളുവന്‍പാട്ട്
  37. കര്‍ണ്ണാടക സംഗീത ചരിത്രത്തിന്റെ കര്‍ത്താവ്‌ -കെ.ടി.രവീന്ദ്രനാഥ്                                                                                                                    
സംഗീത ശാസ്ത്ര ഗ്രന്ഥങ്ങള്‍
  • സംഗീത രത്നാകരം - ശാര്ങ്ങധരന്‍
  • സംഗീതമയസാരം - പാര്‍ശ്വദേവന്‍
  • സംഗീത സുധ – ഗോവിന്ദദീക്ഷിതര്‍
  • സംഗീത ചന്ദ്രിക – ആറ്റൂര്‍ കൃഷ്ണപിഷാരടി
  • കേരള സംഗീതം - വി.മാധവന്‍നായര്‍
  • സ്വരമേളകലാനിധി - രമാദിത്യന്‍
  • രാഗവിബോധം - സോമദേവന്‍