സംഗീതം
- ഭാരതീയ സംഗീതത്തെ വിഭജിച്ചിരിക്കുന്നത് - കര്‍ണാടകസംഗീതം ,ഹിന്ദുസ്ഥാനി സംഗീതം
- കര്‍ണാടകസംഗീതത്തിന് ബലിഷ്ഠമായ അടിത്തറപാകിയത് - പുരന്ദരദാസന്‍
- ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെടുന്നത് - സ്വാതിതിരുനാള്‍
- സോപാനസംഗീതത്തിന് ഉപയോഗിക്കുന്ന വാദ്യങ്ങള്‍ - ഇടയ്ക്ക , കൈമണി
- സംഗീതലോകം കേരളത്തെ അറിയപ്പെടുന്നത് - സ്വാതിതിരുനാളിന്‍റെ നാട് എന്ന നിലയില്‍
- ' സംഗീതസുധ ' എന്ന സംഗീതശാസ്ത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവ് -ഗോവിന്ദദീക്ഷിതര്‍
- ദക്ഷിണഭാരതത്തിലെ പ്രാചീനങ്ങളായ ആചാരമര്യാദകള്‍ക്കും സാമൂഹികവ്യവസ്ഥകള്‍ക്കുമെന്നപോലെ സംഗീത രീതികള്‍ക്കും വിശദങ്ങളായ സൂചനകള്‍ നല്‍കുന്ന ഒരു മഹല്‍ ഗ്രന്ഥം - ചിലപ്പതികാരം
- സംഗീതത്തിനുവേണ്ടി മലയാളത്തില്‍ സ്വാതിതിരുനാള്‍ രചിച്ച പ്രബന്ധം -ഉത്സവപ്രബന്ധം
- സ്വാതിതിരുനാള്‍ സംഗീത സദസ്സിലെ പ്രധാനിയായ വടിവേലുവിനെ മുന്‍നിറുത്തി ഉള്ളൂര്‍ രചിച്ച കവിത – കാട്ടിലെപ്പാട്ട്
- സ്വാതിതിരുനാളിന്റെ ഗുരു - സുബ്ബറാവു
- ഗുരുനാഥനായ സുബ്ബറാവു സ്വാതിതിരുനാളിനെ പഠിപ്പിച്ച പ്രത്യേക സംഗീതോപകരണം - സ്വരജിത്ത്
- സ്വാതിതിരുനാള്‍ കൃതിയുടെ തനിമയെ ആദ്യമായി ചോദ്യം ചെയ്തത് -ശിവാനന്ദം , കിട്ടപ്പ
- ശിവാനന്ദം , കിട്ടപ്പ എന്നിവരുടെ അഭിപ്രായത്തില്‍ സ്വാതിതിരുനാള്‍ വിവര്‍ത്തനം ചെയ്തു എന്ന് പറയുന്ന കൃതികളുടെ കര്‍ത്താക്കള്‍ - പൊന്നയ്യ ,ചിന്നയ്യ , ശിവാനന്ദം , വടിവേലു
- സ്വാതിതിരുനാളിന്റെ കീര്‍ത്തനങ്ങളെ പ്രധാനമായി തിരിച്ചിരിക്കുന്നത് -നവരാത്രി കീര്‍ത്തനങ്ങള്‍ , ഘനരാഗകീര്‍ത്തനങ്ങള്‍ , മധ്യകാല കീര്‍ത്തനങ്ങള്‍ ,നവരത്നമാലിക
- പഞ്ചവാദ്യത്തിലെ ഉപകരണങ്ങള്‍ - തിമില , എടയ്ക്ക , ശുദ്ധമദ്ദളം , കൊമ്പ് , ശംഖ്
- ഇരയിമ്മന്‍ തമ്പിയുടെ സംഗീതജ്ഞയായ പുത്രി - കുട്ടികുഞ്ഞുതങ്കച്ചി
- കേരളസംഗീതം - വി.മാധവന്‍നായര്‍
- മഹാരാജസ്വാതിതിരുനാള്‍ കൃതിമാല – ചെമ്മാംകുടി ശ്രീനിവാസയ്യര്‍
- സംഗീത ചന്ദ്രിക എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് - ആറ്റൂര്‍ കൃഷ്ണപിഷാരടി
- ബാലാമൃതം , സംഗീതരംഗം , എന്നീ സംഗീതപുസ്തകങ്ങളുടെ കര്‍ത്താവ് -എസ്.രംഗനാഥയ്യര്‍
- കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ' സരസഗായക കവിമണി ' എന്ന ബിരുദം നല്‍കിയത് - കെ.സി.കേശവപിള്ളക്ക്
- ഇരയിമ്മന്‍ തമ്പി എഴുതിയ കിളിപ്പാട്ടുകള്‍ - രാസക്രീഡ , വാസിഷ്ഠം
- '' ഓമനത്തിങ്കള്‍ക്കിടാവോ - നല്ല – കോമളത്താമരപ്പൂവോ '' എന്ന താരാട്ടുപാട്ടിന്റെ കര്‍ത്താവ് - ഇരയിമ്മന്‍ തമ്പി
- കര്‍ണാടകസംഗീതത്തിന്റെ പ്രധാന രൂപങ്ങളായ വര്‍ണ്ണം , കീര്‍ത്തനം , പദം എന്നീ മൂന്നു വിഭാഗങ്ങളിലും പെട്ട മലയാളഗാനങ്ങള്‍ രചിച്ചിട്ടുള്ള ഒരേയൊരാള്‍- ഇരയിമ്മന്‍ തമ്പി
- കരുണ ചെയ്വാനെന്തു താമസം കൃഷ്ണ ! എന്ന് തുടങ്ങുന്ന കീര്‍ത്തനം രചിച്ചത് -ഇരയിമ്മന്‍ തമ്പി
- ഷട്കാല ഗോവിന്ദമാരാര്‍ക്ക് പുറമേ ആറുകാലങ്ങളിലും പാടാന്‍ കഴിവുള്ള സംഗീത വിദ്വോന്മാര്‍ - ഷട്കാല സരസയ്യ , വീണവെങ്കിട്ട രമണദാസ്
- കെ.സി.കേശവപിള്ള പലപ്പോഴായി രചിച്ചിട്ടുള്ള കീര്‍ത്തനങ്ങള്‍ സമാഹരിച്ച ഗ്രന്ഥങ്ങള്‍ - സ്തവരരത്നാവലി , സംഗീത മഞ്ജരി
- ത്യാഗരാജന്റെ തെലുങ്കു ഗാനങ്ങളില്‍ ചിലത് പരിഭാഷയിലൂടെ മലയാളവേഷം അണിഞ്ഞ് സംഗീതരംഗത്തില്‍ പ്രവേശിച്ച പ്രസ്ഥാനത്തിന്റെ പ്രണേതാവ് -എം.ആര്‍ കൃഷ്ണവാര്യര്‍
- എല്ലാ മതങ്ങള്‍ക്കും പൊതുവായ ദൈവത്തെ പ്രകീര്‍ത്തിക്കുവാനുള്ള കെ.സി.കേശവപിള്ളയുടെ കീര്‍ത്തനങ്ങള്‍ അറിയപ്പെടുന്നത് -ഈശ്വരസ്ത്രോത്രങ്ങള്‍
- അപാരമായ സംഗീത ശാസ്ത്രത്തിന്റെ പ്രത്യേകവശങ്ങളെ പറ്റി സ്വാതിതിരുനാള്‍ മലയാളത്തില്‍ രചിച്ച ശാസ്ത്രഗ്രന്ഥം - മുഹനാ പ്രാസാന്ത്യപ്രാസവ്യവസ്ഥ
- വൈത്തി ഭാഗവതര്‍ എന്നറിയപ്പെടുന്ന സംഗീതവിദ്വാന്‍ - ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍
- കഥകളിയിലെ പിന്നണിഗായകര്‍ക്ക് പറയുന്ന പേര് - ( പ്രധാനഗായകന്‍-പൊന്നാനി ), ( രണ്ടാം ഗായകന്‍- ശിങ്കിടി)
- സോപാന സംഗീത രംഗത്ത് പ്രസിദ്ധി നേടിയ കേരളീയ ഗായകന്‍ - ഞെരളത്ത് രാമപ്പൊതുവാള്‍
- വയലിന്‍ എന്ന വിദേശവാദ്യത്തിന് കര്‍ണ്ണാടക സംഗീതത്തില്‍ പ്രചാരം കൊടുത്തത് - വടിവേലു
- സംഗീതകലയുടെ ഉറവിടമായി കരുതപ്പെടുന്നത് - സാമവേദം
- കേരളത്തില്‍ നാഗാരാധനയുമായി ബന്ധപ്പെട്ട് വികസിച്ചു വരുന്ന ഗാനരൂപം -പുള്ളുവന്‍പാട്ട്
- കര്‍ണ്ണാടക സംഗീത ചരിത്രത്തിന്റെ കര്‍ത്താവ് -കെ.ടി.രവീന്ദ്രനാഥ്
സംഗീത ശാസ്ത്ര ഗ്രന്ഥങ്ങള്‍
- സംഗീത രത്നാകരം - ശാര്ങ്ങധരന്‍
- സംഗീതമയസാരം - പാര്‍ശ്വദേവന്‍
- സംഗീത സുധ – ഗോവിന്ദദീക്ഷിതര്‍
- സംഗീത ചന്ദ്രിക – ആറ്റൂര്‍ കൃഷ്ണപിഷാരടി
- കേരള സംഗീതം - വി.മാധവന്‍നായര്‍
- സ്വരമേളകലാനിധി - രമാദിത്യന്‍
- രാഗവിബോധം - സോമദേവന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ