ബാലസാഹിത്യം
- ബാലസാഹിത്യം പ്രസിദ്ധീകരിക്കാന്‍ വേണ്ടി ആദ്യം തുടങ്ങിയ പ്രധാന സ്ഥാപനം- ബാലന് പബ്ലിക്കേഷന്‍ , തിരുവനന്തപുരം(മാത്യു എം. കുഴിവേലി )
- കുട്ടികളുടെ ശൈലി നിഘണ്ടു , കുട്ടികളുടെ പര്യായനിഘണ്ടു ഇവ തയ്യാറാക്കിയത് - വേലായുധന്‍ പണിക്കശ്ശേരി
- മലയാള വ്യാകരണം കുട്ടികള്‍ക്കായി മലയാളഗാനമെന്ന പേരില്‍ ഓട്ടന്‍ തുള്ളലാക്കിയത് - കുമ്പളം വിക്രമന്‍
- കുട്ടികളുടെ മലയാള സാഹിത്യചരിത്രം എഴുതിയത് - ഏവൂര്‍ പരമേശ്വരന്‍
- കുമാരനാശാന്‍ കുട്ടികള്‍ക്കുവേണ്ടി രചിച്ച കവിതകള്‍ - പുഷ്പവാടി , കുട്ടിയും തള്ളയും , ബാലരാമായണം , അമ്പിളി , പൂക്കാലം
- കുട്ടികള്‍ക്കുവേണ്ടി മുട്ടത്തുവര്‍ക്കി രചിച്ച നോവല്‍ - ഒരു കുടയും കുഞ്ഞുപെങ്ങളും
- ഭാരതീയഭാഷകള്‍ എന്ന കുട്ടികളുടെ ഭാഷാവിജ്ഞാനഗ്രന്ഥം രചിച്ചത് -ഡോ.കെ.എം ജോര്‍ജ്
- ജി.ശങ്കരപിള്ള കുട്ടികള്‍ക്കായി എഴുതിയ നാടകം - നിഴല്‍ , ഗുരുദക്ഷിണ ,ചിത്രശലഭങ്ങള്‍ , പുഷ്പകിരീടം , മദ്ദളം , പൊന്നുംകുടം
- ഉത്തരരാമചരിതം കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്തത് - എരുമേലി പരമേശ്വരന്‍പിള്ള
- ജി.ശങ്കരക്കുറുപ്പിന്റെ ബാലസാഹിത്യകൃതികള്‍ - ഓലപ്പീലി , ഇളംചുണ്ടുകള്‍
- കാറ്റേ വാ , കടലേ വാ എന്ന കവിത രചിച്ചത് - ജി.ശങ്കരക്കുറുപ്പ്
- പ്രാവും കുട്ടിയും എന്ന കവിത എഴുതിയത് - ഉള്ളൂര്‍
- ഇന്ത്യാ ചരിത്രം കുട്ടികള്‍ക്ക് എന്ന ബാലസാഹിത്യകൃതി രചിച്ചത് - മാടമ്പ് കുഞ്ഞിക്കുട്ടന്‍
- പിറന്നാള്‍സമ്മാനം എന്ന ബാലസാഹിത്യനോവല്‍ രചിച്ചത് - കെ.ജി.രഘുനാഥ്
- കുട്ടികള്‍ക്കുവേണ്ടി രചിക്കപ്പെട്ട ആദ്യ വിഞ്ജാനകോശം - പ്രഭാത്‌ബുക്സിന്റെ ബാലവിഞ്ജാനകോശം
- കൈനിക്കര കുമാരപിള്ള രചിച്ച ബാലസാഹിത്യകൃതികള്‍ - ബാലഹൃദയം ,അച്ഛനെ കൊന്ന മകന്‍ , കെടാവിളക്കുകള്‍
- മലയാളത്തിലെ ബാലപ്രസിദ്ധീകരണങ്ങള്‍ - യുറീക്ക, ശാസ്ത്രകേരളം , തളിര് ,ബാലരമ , ബാലമംഗളം , ബാലഭൂമി , കളികുടുക്ക , പൂമ്പാറ്റ , മലര്‍വാടി ,തത്തമ്മ , കുട്ടികളുടെ ദീപിക
- കാരൂരിന്റെ ചില ബാലസാഹിത്യകൃതികള്‍ - ആനക്കാരന്‍ , അഞ്ചു കടലാസ് ,രാജകുമാരിയും ഭൂതവും
- മലയാളത്തിലെ ബാലസാഹിത്യകാരന്മാര്‍ - സുമംഗല , എം.എസ്.കുമാര്‍ ,സിപ്പി പള്ളിപ്പുറം , കിളിമാനൂര്‍ വിശ്വംഭരന്‍ , എ.വിജയന്‍ , മാലി മാധവന്‍ നായര്‍, പി.നരേന്ദ്രനാഥ് , ഏവൂര്‍ പരമേശ്വരന്‍ , മുഹമ്മ രമണന്‍
- കെ.സരള എന്ന തൂലികാനാമത്തില്‍ എം.ടി.കുട്ടികള്‍ക്കായി എഴുതിയ കൃതി -മാണിക്യക്കല്ല്
- കുട്ടികളുടെ ശാസ്ത്രമാമന്‍ എന്നറിയപ്പെടുന്ന ഗ്രന്ഥകാരന്‍ - എസ്.ശിവദാസ്
- തളിരിന്റെ പത്രാധിപര്‍ - സുഗതകുമാരി
- ലളിതാംബിക അന്തര്‍ജനത്തിന്റെ ബാലസാഹിത്യകൃതി - ഗോസായി പറഞ്ഞ കഥ
- ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലമാസിക - തളിര്
- കുട്ടികള്‍ക്കായി മഹച്ചരിതമാല പ്രസിദ്ധീകരിച്ചത് - കൈരളി ചില്‍ഡ്രന്‍സ് ബുക്ക്‌ട്രസ്റ്റ്
- ഈസോപ്പ് കഥകളുടെ സമാഹാരം ആദ്യമായി തയ്യാറാക്കിയത്- പി.ഐ. ശങ്കര നാരായണന്‍
- കാക്കേ കാക്കേ കൂടെവിടെ...................... എന്ന കവിത രചിച്ചത് - ഉള്ളൂര്‍
- സാഹിത്യത്തിന്റെ ബാലപാഠങ്ങള്‍ രചിച്ചത് - എം.പി.തോമസ്
- ബാലഷേക്സ്പിയര്‍ എന്ന കൃതി ആരുടേതാണ്- പി.അനന്തന്‍ പിള്ള
- ബാലസാഹിത്യത്തെക്കുറിച്ചുള്ള അടിസ്ഥാനസിദ്ധാന്തങ്ങളടങ്ങിയ ബാലസാഹിത്യരചന എന്ന ലക്ഷണ ഗ്രന്ഥം രചിച്ചത് - കെ.എം.മാത്യു
- കുട്ടികള്‍ക്കായി ആദ്യമായി അഭിനയഗാനങ്ങള്‍ രചിച്ചത് - പാലാ നാരായണന്‍ നായര്‍
- കുട്ടികളുടെ നാടകവേദിയുടെ പ്രോത്സാഹനത്തിനു വേണ്ടി വെഞ്ഞാറമൂട്ടില്‍ കൊച്ചുനാരായണപിള്ള സ്ഥാപിച്ച സ്ഥാപനം - രംഗപ്രഭാത്
- ചെമ്മനംചാക്കോയുടെ ബാലസാഹിത്യകൃതി - ചക്കരമാമ്പഴം
- വിശ്വസാഹിത്യത്തെകുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന മുങ്ങികിട്ടിയ മുത്തുകള്‍ എന്ന കൃതി രചിച്ചത് - ഉഷാ എസ്.നായര്‍
- പി. കുഞ്ഞിരാമന്‍നായരുടെ ബാലകവിതാസമാഹാരം -ബാലഭൂതം
- ഉറൂബിന്റെ ബാലസാഹിത്യ കൃതികള്‍ - അങ്കവീരന്‍ , മല്ലനും മരണവും ,അപ്പുവിന്റെ ലോകം
- കുട്ടികള്‍ക്കായി പഞ്ചതന്ത്രം പുനരാഖ്യാനം ചെയ്തത്- സുമംഗല
- കുട്ടികള്‍ക്കായി രാമായണം , ഭാരതം , ഭാഗവതം തുടങ്ങിയവ പുനരാഖ്യാനം ചെയ്തത്-മാലി മാധവന്‍നായര്‍
- ഉണ്ണിക്കുട്ടന്‍ എന്ന ബാലനെ കേന്ദ്രമാക്കി നന്ദനാര്‍ രചിച്ച മൂന്നു ബാലസാഹിത്യ കൃതികള്‍ - ഉണ്ണിക്കുട്ടന്റെ ഒരു ദിവസം , ഉണ്ണിക്കുട്ടന്‍ വളരുന്നു ,ഉണ്ണിക്കുട്ടന്‍ സ്കൂളില്‍
- കുട്ടികള്‍ക്ക് കഥകളിയെ പരിചയപ്പെടുത്തുന്ന ഉണ്ണിക്കുട്ടനും കഥകളിയും എന്ന കൃതി രചിച്ചത് - ടി.കെ.ഡി.മുഴുപ്പിലങ്ങാട്
- കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിനായി ശാസ്ത്രസാഹിത്യപരിഷത്ത് പുറപ്പെടുവിക്കുന്ന മാസികകള്‍ - യുറീക്ക , ശാസ്ത്രകേരളം
- എന്തുകൊണ്ട്?എന്തുകൊണ്ട് ?എന്തുകൊണ്ട് ?എങ്ങനെ ?എങ്ങനെ?എങ്ങനെ ?എന്നീ പ്രസിദ്ധീകരണങ്ങള്‍ കുട്ടികള്‍ക്കായി പ്രസിദ്ധീകരിച്ചത് -ശാസ്ത്രസാഹിത്യപരിഷത്ത്
- കുട്ടികള്‍ക്കായി എഴുതപ്പെട്ട ഏക ലൈംഗിക വിജ്ഞാനഗ്രന്ഥം - അച്ഛാ ഞാന്‍ എവിടെ നിന്ന് വന്നു (മാത്യു വെല്ലൂര്‍ )
- സംശുദ്ധവും ആരോഗ്യകരവുമായ വിഷയങ്ങള്‍ അഞ്ഞൂറു പദ്യങ്ങളിലായി കുട്ടികള്‍ക്ക് വേണ്ടി സമാഹരിച്ച ഉള്ളൂര്‍ കൃതി - ദീപാവലി
- ബി.എം.സുഹറയുടെ ബാലസാഹിത്യകൃതികള്‍ - മലമുകളിലെ അപ്പൂപ്പന്‍ ,തങ്കമോതിരം , കുട്ടികളുടെ അറബികഥകള്‍
- 'തൂവല്‍ മേലങ്കി ' എന്ന ബാലസാഹിത്യ നോവല്‍ രചിച്ചത് - ഉണ്ണികൃഷ്ണന്‍ പൂങ്കുന്നം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ