സഞ്ചാരസാഹിത്യം
- ഭാരതീയ ഭാഷകളില്‍ ആദ്യമായി എഴുതപ്പെട്ട ആദ്യത്തെ യാത്രാവിവരണം -വര്‍ത്തമാന പുസ്തകം
- പദ്യത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ യാത്രാവിവരണ കൃതി -ധര്‍മ്മരാജാവിന്റെ രാമേശ്വര യാത്ര
- മലയാളത്തില്‍ ഗദ്യത്തില്‍ എഴുതപ്പെട്ട പ്രഥമ സഞ്ചാര സാഹിത്യ കൃതി -വര്‍ത്തമാന പുസ്തകം
- വര്‍ത്തമാന പുസ്തകം അച്ചടിക്കപ്പെട്ടത് - 1936
- പ്രസിദ്ധീകരണ വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം - ഗീവര്‍ഗീസ് മാര്ഗ്രിഗോറിയാസ് മെത്രാപ്പോലീത്ത രചിച്ച ഒര്‍ശ്ലേം യാത്രാവിവരണം(1895)
- മലയാളത്തിലെ പ്രഥമ വിവര്ത്തനസഞ്ചാരകൃതി - ഒര്‍ശ്ലേം തിരുയാത്ര
- 'ചതുബാലായനചരിതം ' യാത്രാവിവരണത്തിന്റെ കര്‍ത്താവ് -കൊച്ചുചാണ്ടിച്ചന്‍
- മലയാള പദ്യശാഖയിലുള്ള ആദ്യത്തെ യാത്രാവിവരണ കൃതി -ധര്‍മ്മരാജാവിന്റെ രാമേശ്വരയാത്ര (1784)
- സ്വന്തം യാത്രയുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ട ആദ്യത്തെ യാത്രാകാവ്യം -വൈക്കം പാച്ചുമൂത്തതിന്റെ ' കാശിയാത്രാ വര്‍ണ്ണനം ' (1854)
- യാത്രാവിവരണമേഖലയിലെ കുലപതി എന്നു വിശേഷിപ്പിക്കപ്പെടുന്നത് -എസ്.കെ പൊറ്റക്കാട്
- മലയാളത്തിലെ ആദ്യത്തെ ഹജ്ജ് യാത്രാ ഗ്രന്ഥം - പി.മൊയ്തു ഹാജിയുടെ 'ഞാന്‍ കണ്ട അറേബ്യ'
- 1872 -ല്‍ കോഴിക്കോട് വിദ്യാവിലാസം പ്രസ്സില്‍ അച്ചടിച്ച ' കാശിയാത്രാ റിപ്പോട്ട'യുടെ കര്‍ത്താവ് - കട്ടയാട് ഗോവിന്ദമേനോന്
- കൊച്ചുചാണ്ടിച്ചന്‍ രചിച്ച യാത്രാവിവരണം - ചതുബാലായനചരിതം
- വര്‍ത്തമാന പുസ്തകത്തെ ആദ്യമായി സഹൃദയ സമക്ഷം അവതരിപ്പിച്ചത് -ഡോ.പി.ജെ.തോമസ്
- വര്‍ത്തമാന പുസ്തകത്തിന് ശേഷം മലയാളത്തിലുണ്ടാകുന്ന ആദ്യ വിദേശയാത്രാ വിവരണം - ലണ്ടനും പാരീസും .
- മലയാളത്തിലെ ജോണ്‍ഗന്തര്‍ എന്നറിയപ്പെടുന്നത് - എസ്.കെ പൊറ്റക്കാട്
- സോവിയറ്റ് യൂണിയനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ആദ്യ യാത്രാവിവരണങ്ങള്‍ - ഞാന്‍ ഒരു പുതിയ ലോകം കണ്ടു .സോവിയറ്റ് യൂണിയനില്‍ എന്റെ അനുഭവങ്ങള്‍ (എ.കെ.ജി)
- ഇ.എം.എസ്.രചിച്ച യാത്രാ വിവരണം - കമ്മ്യുണിസം കേട്ടിപ്പടുക്കുന്നവരുടെ കൂടെ
- പൂര്വ്വാഫ്രിക്കയെ പശ്ചാത്തലമാക്കി എസ്.കെ.രചിച്ച കൃതി - കറാമ്പു
- സഞ്ചാരാനുഭവങ്ങളെ മുന്‍നിര്‍ത്തി എസ്.കെ. രചിച്ച കവിതാസമാഹാരങ്ങള്‍- പ്രേമശില്പി , സഞ്ചാരിയുടെ ഗീതങ്ങള്‍
- ഇംഗ്ലണ്ടിനെക്കുറിച്ച് ഒരു വനിതയെഴുതിയ ആദ്യ യാത്രാവിവരണം -രാജ്യസഞ്ചാരം
- എസ്.കെ.യുടെ യാത്രാവിവരണങ്ങള്‍ - കാപ്പിരികളുടെ നാട്ടില്‍ ,ഇന്തോനേഷ്യന്‍ ഡയറി , നൈല്‍ഡയറി , ഇന്നത്തെ യൂറോപ്പ് ,പാതിരാസൂര്യന്റെ നാട്ടില്‍ , സോവിയറ്റ് ഡയറി , ബാലിദ്വീപ്, നേപ്പാള്‍യാത്ര ,ലണ്ടന്‍ നോട്ട്ബുക്ക് , കെയ്റോ കത്തുകള്‍ , കാശ്മീര്‍ , മലയാനാടുകളത്തില്,ക്ലിയോപാട്രയുടെ നാട്ടില്‍ .
ചില പദ്യകൃതികള്‍
- നടുവത്ത് അച്ഛന് നമ്പൂതിരി - അഷ്ടമി യാത്ര
- കൊട്ടാരത്തില്‍ ശങ്കുണ്ണി - യാത്രാചരിതം
- കുട്ടികുഞ്ഞു തങ്കച്ചി - ഗംഗാസ്നാനം ഓട്ടന്‍ തുള്ളല്‍, സേതുസ്നാനം ഓട്ടന്‍ തുള്ളല്‍
- വെണ്മണി അച്ഛന് നമ്പൂതിരി - രാമേശ്വരയാത്ര
- വെണ്മണി മഹന്‍ നമ്പൂതിരി - സംഗമേശ യാത്ര
- കെ.സി. കേശവപിള്ള - ശ്രീകവി സമാജയാത്രാ ശതകം, ശ്രീകൃഷ്ണരാജ കാശിയാത്ര
- കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന് തമ്പുരാന് - മദിരാശിയാത്ര
- കെ.സി.നാരായണന് നമ്പ്യാര്‍ - മദിരാശിയാത്ര
- പെരുനെല്ലി കൃഷ്ണന് വൈദ്യര് - വൈക്കം യാത്രാശതകം
- ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന് - കുംഭകോണ യാത്ര
- പന്തളം കേരളവര്‍മ്മ – ശബരിമല യാത്ര
സഞ്ചാര സാഹിത്യകൃതികള്‍
- ബിലാത്തിവിശേഷം …......കെ.പി.കേശവമേനോന് -വന്‍കടലിലെ തുഴവെള്ളക്കാര് , ആള്‍ക്കൂട്ടത്തില്‍ തനിയെ
- പശ്ചിമ യൂറോപ്പില്‍ ഒരു ഭാരതീയന്റെ പര്യടനം - എ.എസ്.പഞ്ചാബകേശയ്യര്
- മനുഷ്യര്‍ നിഴലുകള്‍ - എം.ടി.വാസുദേവന്‍നായര്‍
- ഞങ്ങളുടെ എഫ്.എം.എസ്.യാത്ര …......മന്നത്തു പത്മനാഭന്
- ആപത്കരമായ ഒരു യാത്ര ….......സര്‍ദാര്‍ കെ.എം പണിക്കര്‍
- ഒരു തീര്‍ഥയാത്ര …........തരവത്ത് അമാളുവമ്മ
- അപ്പൂപ്പന്റെ കത്തുകള്‍ …........ ഗുരു നിത്യചൈതന്യയതി
- വനവാസ സ്മരണകള്‍ - എം.ഭാഗീരഥിയമ്മത്തമ്പുരാന്
- ഒരു മലയാളി കണ്ട ഇന്ത്യ …........ സി.ആര്.നാരായണന്
- ഞാന്‍ കണ്ട യൂറോപ്പ് …..... മിസിസ് സി.കുട്ടന് നായര്‍
- ഒരു വിദ്യാര്‍ത്ഥി ഇന്ത്യ …......ബാബു ചെങ്ങന്നൂര്‍
- ക്രിസ്തുവിന്റെ നാട്ടില്‍ രണ്ടാഴ്ച …........ ആനി തയ്യില്‍
- ഒറ്റ നോട്ടത്തില്‍ , ചൈന മുന്നോട്ട്..........ജോസഫ് മുണ്ടശ്ശേരി
- ഉണരുന്ന ഉത്തരേന്ത്യ , അമേരിക്കയിലൂടെ ….............എന്‍.വി.കൃഷ്ണവാര്യര്‍
- അമേരിക്കന്‍ തിരശ്ശീല ….............തകഴി
- എന്റെ ഭൂപ്രദക്ഷിണ വൃത്താന്തം …........എം.ജെ.നായര്‍
- ലണ്ടന്‍ കത്തുകള്‍ …........സി.ബി.കുമാര്‍
- ഒരു ഹിമാലയയാത്ര ….......... കെ.മാധവന്‍നായര്‍
- എന്റെ കന്യാകുമാരി യാത്ര ….....കെ.പി.ദാമോദരന്‍ നായര്‍
- ബംഗാളിലൂടെ ….....ഇ.എം കോവൂര്‍
- ഇംഗ്ലണ്ടിലേക്ക്..............കെ.സി.ചാക്കോ
- കഥപോലെ ജീവിതം ….......യു.എ.ഖാദര്‍
- ഓസ്ട്രേലിയ യാത്ര ….......ബിഷപ്പ് ചുതുപറമ്പില്
- രാജ്യ സഞ്ചാരം ….........വി.ടി.ഇന്ദുചൂഡന്
- പുരുഷാന്തരങ്ങളിലൂടെ …........വയലാര്‍
- ലിബിയന്‍ ജമാഹിരിയയില്‍ , കൊലണ്ടന് കെയ്റോ , ലോകംചുറ്റിക്കണ്ടു ….....സി.എച്ച് .മുഹമ്മദ്കോയ
- പുരി മുതല്‍ നാസിക് വരെ , നിപ്പോണ്‍ നൊ ഒമെയ്ദ ….......വെട്ടൂര്‍ രാമന്നായര്
- ആയിരത്തൊന്ന് രാത്രികളുടെ നാട്ടില്‍ …........ ഡാനിയേല്‍ ജോണ്‍
- ഞങ്ങള്‍ കണ്ട ജപ്പാന് ….....മിസിസ് കെ.എം മാത്യു
- മാറുന്ന മൈന …..........വി.കെ.മാധവന്‍കുട്ടി
- അമേരിക്കയില്‍ ഒരു മുത്തശ്ശി …........മിസിസ് എം.പി.പോള്‍
- അറിവുകള്‍ അനുഭൂതികള്‍ …........അകവൂര്‍ നാരായണന്
- തീ പിടിച്ച കപ്പലില്‍ …..........പി.ജെ.അബ്രഹാം
- അരുണാചല്‍ കാടുകളില്‍ ….......... പി.എന്‍.വിജയന്
- വാളക്കയം മുതല്‍ ട്രിപ്പോളി വരെ …......... മാത്തുക്കുട്ടി .ജെ.കുന്നപള്ളി
- ആദോസ് മലയില്‍നിന്ന്............കെ.എം.റോയ്
- യുദ്ധ സ്മരണകളിലൂടെ ….........എ.സുജനപാല്‍
- വോല്‍ഗയില്‍ മഞ്ഞുപെയ്യുന്നു …...പുനത്തില്‍ കുഞ്ഞബ്ദുള്ള
- അമേരിക്കന്‍യാത്ര – ചിത്രങ്ങളും ചിന്തകളും ….........വി.ആര് കൃഷ്ണയ്യര്‍
- കുടജാദ്രിയില്‍ സംഗീതം , കുളിര് വേനല്‍മഴ ….........കാക്കനാടന്
- ഗുണ്ടര്‍ട്ടിന്റെ നാട്ടില്‍ …........കെ.ബാലകൃഷ്ണന്
- കാളപ്പോരിന്റെ നാട്ടില്‍ …........ കെ.ടി.രാമവര്‍മ്മ
- നവലോക പര്യടനം …...........ഇ.ഐ .വറുഗീസ്
- രണ്ടിലയും ഒരു തിരിയും ….........എന്‍.ശ്രീകണ്ഠന് നായര്‍
- റഷ്യയിലെ കാഴ്ചകളും അനുഭവങ്ങളും - എം.പി.പൈലി
- റഷ്യയില്‍ …......ആനി ജോസഫ്
- ഓഫ് വീഡര്‍ സേഹന്‍ , പുതുമയുടെ ലോകം …...........കെ.ഭാസ്ക്കരന്‍ നായര്‍
- ഭദ്രയുടെ സമതലങ്ങളില്‍ …..........സി.രാധാകൃഷ്ണന്
- ഉത്തരസ്വാംദിശ, ഒരു യാത്രയുടെ ഓര്‍മ്മകള്‍ ….............ഡി.ബാബു പോള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ