പ്രാചീന ചമ്പുക്കള്‍
- ആചാര്യദണ്ഡി കാവ്യദര്‍ശനത്തില്‍ ചമ്പുവിനു കൊടുക്കുന്ന നിര്‍വചനം - “ഗദ്യപദ്യമയം കാവ്യം ചമ്പൂരിത്യഭിധീയതേ "
- ഇന്നറിയപ്പെടുന്ന ചമ്പുക്കളില്‍ പ്രാചീനമായത് - ത്രിവിക്രമന്റെ നളചമ്പു
- ചമ്പുക്കളില്‍ പ്രധാനമായും കാണുന്നഭാഷാരീതികളെവ – മുഴുസംസ്കൃതം ,പ്രൌഡിമണിപ്രവാളം , ലളിതമണിപ്രവാളം , സംസ്കൃതപ്രാകൃതം ,പച്ചമലയാളം
- ചമ്പുഗദ്യം എഴുതാനുപയോഗിക്കുന്ന പ്രധാന വൃത്തം - തരംഗിണി
- കേരളീയ സംസ്കൃത ചമ്പുക്കളില്‍ ആദ്യത്തേത് - അമോഘരാഘവം
- കേരളത്തിലെ പ്രഥമചമ്പു എന്ന സ്ഥാനം അര്‍ഹിക്കുന്ന കൃതി -ഉണ്ണിയച്ചീചരിതം
- ഉണ്ണിയച്ചീ ചരിതത്തിന്റെ കര്‍ത്താവ് - തേവന്‍ ചിരികുമാരന്‍
- ഉണ്ണിയാടിചരിതത്തിന്റെ കര്‍ത്താവ് - ദാമോദരച്ചാക്യാര്‍
- ശിവവിലാസം സംസ്കൃതകാവ്യത്തിന്റെ കര്‍ത്താവ് - ദാമോദരച്ചാക്യാര്‍
- ശിവവിലാസത്തിലെ പ്രതിപാദ്യം - ഉണ്ണിയാടിയുടെ വിവാഹം
- ഭാഷാചമ്പുക്കളില്‍ വെച്ച് ഏറ്റവും പഴക്കമുള്ളത് - ഉണ്ണിയച്ചീചരിതം
- ചമ്പുഗദ്യങ്ങള്‍ ഉണ്ടാക്കാന്‍ ദണ്ഡകങ്ങളെ ഉപയോഗിച്ച് തുടങ്ങിയ കവി - പുനം നമ്പൂതിരി
- ദണ്ഡകം എന്നാല്‍ - ഒരു പാദത്തില്‍ 26 നു മേല്‍ അക്ഷരം ഉള്ള സമവൃത്തം
- പുനം നമ്പൂതിരി ആരുടെ സദസ്യനായാണ് അറിയപ്പെടുന്നത് - മാനവിക്രമന്റെ
- പതിനെട്ടരക്കവികള്‍ എന്ന കവി സമൂഹത്തിലെ അരക്കവി ആര് - പുനം നമ്പൂതിരി
- പുനത്തിന്റെ സമകാലികനായ സംസ്കൃത പണ്ഡിതകവി - ഉദ്ദണ്ഡശാസ്ത്രികള്‍
- ചമ്പുഗദ്യം എഴുതാന്‍ ഉപയോഗിക്കുന്ന പ്രധാന ദണ്ഡകങ്ങള്‍ -ചണ്ഡവൃഷ്ടിപ്രയാതം , ഇക്ഷുദാണ്ഡിക
- ഭാഷയിലെ ഏറ്റവും വലിയ ചമ്പുകൃതി - രാമായണം ചമ്പു
- രാജരത്നാവലീയത്തിലെ നായികാനായകന്മാര്‍ - രാമവര്‍മ്മയും മന്ദാരമാലയും
- കൊടിയവിരഹത്തിലെ നായികാനായകന്മാര്‍ - സംഗീതകേതുവും ശൃംഖാരചന്ദ്രികയും
- മണിപ്രവാളത്തിലെ ലഘുകൃതികളെയും മുക്ത്ങ്ങളെയും ചേര്‍ത്തു പ്രസിദ്ധീകരിച്ച കൃതി - പദ്യരത്നം
- പദ്യരത്നത്തിന് ആ പേര് നിര്‍ദേശിച്ചത് - കോലത്തെരി ശങ്കരമേനോന്‍
- ചെരിയച്ചിയില്‍ ഉപയോഗിച്ചിരിക്കുന്ന വൃത്തം - മാലിനി
- മണിപ്രവാള കാലഘട്ടത്തിലുണ്ടായ ഒരു നഗരവര്‍ണ്ണനാ കാവ്യം -അനന്തപുരവര്‍ണ്ണന
- ആഴ്വാന്‍ഞ്ചേരിത്തമ്പ്രാക്കളെക്കുറിച്ച് പരാമര്‍ശിക്കുന്ന പ്രാചീന ചമ്പു -ഉണ്ണിച്ചിരുതേവിചരിതം
- ഭോജരാജന്റെ രാമായണം ചമ്പു പൂര്‍ത്തിയാക്കിയത് - ലക്ഷ്മണ പണ്ഡിതന്‍
- ഭോജരാജന്റെ രാമായണം ചമ്പു ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത് -കടത്തനാട്ട് കൃഷ്ണവാര്യര്‍
- പുനത്തിന്റെ പ്രസിദ്ധ ചമ്പു കാവ്യം - രാമായണം ചമ്പു
- നൈഷധം ചമ്പു രചിച്ചത് - മഴമംഗലം നാരായണന്‍ നമ്പൂതിരി
- രാമായണം ചമ്പു പൂര്‍ണ്ണമായി പ്രസിദ്ധപ്പെടുത്തിയത് - കെ.ശങ്കരമേനോന്‍
- ഭാഷാ നൈഷധം ചമ്പു ആദ്യമായി പ്രസിദ്ധം ചെയ്തത് - ഗോവിന്ദപിള്ള
- നള ചമ്പു - ത്രിവിക്രമകവി
- നീലകണ്‌ഠവിജയം - നീലകണ്‌ഠ ദീക്ഷിതര്‍
- സന്താനഗോപാലം - അശ്വതി തിരുനാള്‍
- വല്ലീ പരിണയം - സുബ്രഹ്മണ്യ ദീക്ഷിതര്‍
- രുഗ്മാംഗദ ചരിതം - രാമസ്വാമി ശാസ്ത്രികള്‍
- കംസവധം - കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍
- രുക്മിണീസ്വയംവരം , ശ്രീകൃഷ്ണചമ്പു , ബാണയുദ്ധം - എടവെട്ടിക്കാട്ടു നമ്പൂതിരി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ