നാടകം
- ‘നാട്യശാസ്ത്രം’ രചിച്ചത് – ഭരതമുനി
- കാവ്യനാടകാദികളെ പരാമര്‍ശിക്കുന്ന ഒരു പ്രാചീന ഗ്രന്ഥം – അഗ്നിപുരാണം
- നാടകം എന്ന ഇനത്തില്‍ മലയാളത്തിലെ ആദ്യത്തെ കൃതി – കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് ആശാന്റെ ആള്‍മാറാട്ടം (1866)
- നാടക ചരിത്രക്കരന്മാരുടെ അഭിപ്രായത്തില്‍ ഭാഷയിലെ ആദ്യത്തെ ഗദ്യനാടകം– കുറുപ്പില്ലാകളരി (1909)
- ഭാഷയില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട കല്പിത നാടകം –കല്യാണി(1897),കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്‍
- മലയാളത്തിലെ ആദ്യത്തെ ഗദ്യനാടകം – വറുഗീസ്മാപ്പിളയുടെ‘കലഹിനീദമനകം’(1895)
- സാഹിത്യഗുണമുള്ള ആദ്യത്തെ ക്രൈസ്തവകൃതി – എമ്പ്രായകുട്ടി(1893)
- കേരളവര്‍മയുടെ ‘കേരളീയ ഭാഷാശാകുന്തളം’ പ്രസിദ്ധീകൃതമായ വര്‍ഷം -1882
- മലയാളത്തിലെ സംഗീതനാടകങ്ങളില്‍ ആദ്യത്തേതെന്നു കരുതുന്ന കൃതി- ടി. സി. അച്യുതമേനോന്ന്റെ ‘സംഗീതനൈഷധം’(1892)
- ‘തെക്കന്‍ ചക്കീചങ്കരം’ രചിച്ചത് – പി.രാമകുറുപ്പ്
- ‘വടക്കന്‍ ചക്കീചങ്കരം’ രചിച്ചത് – കെ.സി.നാരായണന്‍ നമ്പിയാര്‍
- ഇന്ന് ലഭ്യമായിട്ടുള്ള സി.വി.പ്രഹസനങ്ങളില്‍ ആദ്യത്തേത് – കുറുപ്പില്ലാകളരി
- ‘മറിയാമ്മാനാടക’ത്തിന്റെ കര്‍ത്താവ് - കൊച്ചീപ്പന്‍ തരകന്‍
- നാടകവേദിയില്‍ പെരുകിവരുന്ന അനുകരണത്തേയും,ഉള്‍ക്കാമ്പില്ലാത്ത നാടകങ്ങളെയും പരിഹസിച്ചുകൊണ്ട് അഴകത്ത് രാമക്കുറുപ്പ് എഴുതിയ നാടകം – ചക്കീചങ്കരം(1893)
- കുമാരനാശാന്റെ ‘കരുണ’1930-ല്‍ സംഗീതനാടകമാക്കിയത് – സ്വാമി ബ്രഹ്മവ്രതന്‍
- ‘മറക്കുടയ്ക്കുള്ളിലെ മഹാനരകം’ എന്ന കഥ നാടകമാക്കി അവതരിപ്പിച്ചത് –എം.ആര്‍.ബി(1933)
- നമ്പൂതിരിമാര്‍, വിശേഷിച്ചും നമ്പൂതിരിസ്ത്രീകള്‍ അനുഭവിച്ചുപോരുന്ന നരകയാതനകള്‍ തുറന്നുകാണിക്കുന്ന വി.ടി രാമന്‍ ഭട്ടതിരിപ്പാടിന്റെ നാടകം –അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്
- ‘ആള്‍മാറാട്ട’ത്തിന്റെ മറ്റൊരു പേര് – ഒരു നല്ല കേളീസല്ലാപം
- പ്രേംജീ രചിച്ച നാടകം –ഋതുമതി
- ‘ഭൂതം’ എന്ന പേരില്‍ ‘ഗോസ്റ്റ്‌സ്’ പരിഭാഷപ്പെടുത്തിയത് – സി.ജെ .തോമസ്
- പൊന്നാനി കര്‍ഷക സമ്മേളനത്തില്‍ അഭിനയിക്കുന്നതിനായി കെ.ദാമോദരന്‍ രചിച്ച നാടകം – പാട്ടബാക്കി(1937
- അമ്പാടി നാരായണ പൊതുവാളിന്റെ ‘കേരളപുത്രന്‍’ നാടകമാക്കിയത് –പി.ജെ .ചെറിയാന്‍
- എക്സ്പ്രഷണിസ്റ്റ് സങ്കേതത്തില്‍ പുളിമാന പരമേശ്വരന്‍പിള്ള രചിച്ച നാടകം–സമത്വവാദി
- ക്രിസ്തുവിന്റെ അവസാനനിമിഷങ്ങളെ പശ്ചാത്തലമാക്കി കൈനിക്കര പത്മനാഭപിള്ള രചിച്ച നാടകം – കാലുവരിയിലെ കല്പപാദം
- ഉള്ളൂര്‍ രചിച്ച നാടകം –അംബ
- ‘ഊര്‍മിള’ എന്ന നാടകത്തിന്റെ കര്‍ത്താവ് - സര്‍ദാര്‍ കെ.എം പണിക്കര്‍
- സ്വാമിബ്രഹ്മവ്രതന്‍ ‘കരുണ’യ്ക്ക് ശേഷം രചിച്ച സംഗീത നാടകം –രാജപുത്രരക്തം
- ‘മാതൃപൂജ’ സംഗീതനാടകം രചിച്ചത് – കെ .പി കണിയാര്‍
- ഒന്നും രണ്ടും ഭാഗങ്ങളുള്ള ‘സുപ്രഭ’ എന്ന സംഗീതനാടകം രചിച്ചത് –മുന്‍ഷിരാമു പിള്ള
- യാചകര്‍ കഥാപാത്രങ്ങലളായി വരുന്ന കേശവടെവിന്റെ നാടകം – യാചകി
- സംഭാഷണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് തിക്കുറിശ്ശി സുകുമാരന്‍നായര്‍ രചിച്ച നാടകങ്ങള്‍ - സ്ത്രീ,മായ
- കലാനിലയം കൃഷ്ണന്‍നായരുടെ നാടകക്കമ്പനി –കലാനിലയം(ആനന്തോദയസംഗീത നടന സഭ)
- ഇബ്സനിസ്റ്റ് മാതൃകയില്‍ കൃഷ്ണപിള്ള ആദ്യം രചിച്ച നാടകം –ഭഗ്നഭവനം
- ഓടുന്ന ബസ്സിനെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട തോപ്പില്‍ഭാസിയുടെ നാടകം –കയ്യുംതലയും പുറത്തിടരുത്
- ‘ഉയരുന്ന യവനിക’ എന്ന നാടകസംബന്ധിയായ പ്രബന്ധം – സി.ജെ .തോമസ്
- മലയാളത്തിലെ ആദ്യ പ്രശ്നനാടകമായി കണക്കാക്കുന്നത് –എന്‍.കൃഷ്ണപിള്ളയുടെ കന്യക
‘നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി’ എന്ന നാടകത്തിനെതിരെ ‘നിങ്ങള്‍ ആരെ കമ്മ്യുണിസ്റ്റാക്കി’ എന്ന നാടകമെഴുതിയത് – സിവിക് ചന്ദ്രന്‍
- ആത്മപ്രകാശനം പ്രകടമാകിയ സി.ജെ.തോമസ്സിന്റെ നാടകം – 1128ല്‍ ക്രൈം 27
- രാമായണ നാടകത്രയമെന്ന പേരിലറിയപ്പെടുന്ന ശ്രീകണ്ഠന്‍നായരുടെ നാടകങ്ങള്‍ -കാഞ്ചനസീത(1961), സാകേതം(1975), ലങ്കാലക്ഷ്മി(1976)
- ‘ആന്റിപ്ലേ’ എന്നറിയപ്പെടുന്ന സി.ജെ യുടെ നാടകം - 1128ല്‍ ക്രൈം 27
- കാവ്യനാടകശാലയിലെ പ്രസിദ്ധമായ നാടകങ്ങള്‍ - ജി.ശങ്കരപിള്ളയുടെ’കിരാതം’, കാവാലം നാരായണപണിക്കരുടെ ‘സാക്ഷി’
- കെ.രാമകൃഷ്ണപിള്ള രചിച്ച ഏകാങ്കനാടകങ്ങള്‍ - തൂക്കുമുറിയില്‍, കമണ്ടലു
- തനതുനാടകവേദിയിലെ പ്രസിദ്ധമായ നാടകങ്ങള്‍ - കലി, കിരാതം,ദൈവത്താര്‍, അവനവന്‍ കടമ്പ
- സ്വന്തം നാടകാനുഭവങ്ങളെക്കുറിച്ച് കൈനിക്കര കുമാരപിള്ള രചിച്ച കൃതി –നാടകീയം
- ഇടശ്ശേരി ഗോവിന്ദന്‍നായരുടെ ഏകാങ്കനാടകം – കളിയും ചിരിയും
- ജഗതി എന്‍.കെ ആചാരിയുടെ പ്രഹസനങ്ങള്‍ - പൊടിക്കൈ , കറക്കുകമ്പനി
- എം.ടി വാസുദേവന്‍നായര്‍ എഴുതിയ നാടകം – ഗോപുരനടയില്‍
- കെ.ടി മുഹമ്മദിന്‍റെ നാടകത്രയം എന്നറിയപ്പെടുന്നത് – സൃഷ്ടി, സ്ഥിതി, സംഹാരം
- ജി.ശങ്കരപിള്ള എഴുതിയ കുട്ടികളുടെ പതിനൊന്ന് നാടകങ്ങളുടെ സമാഹാരം –പ്ലാവിലതൊപ്പികള്‍
- നാച്വറലിസ്റ്റ് സമ്പ്രദായത്തില്‍ രചിക്കപ്പെട്ട കാലടിഗോപിയുടെ നാടകം –ഏഴുരാത്രികള്‍
- (1970)ല്‍ കുട്ടികളുടെ നാടകവേദി ‘രംഗപ്രഭാത്’ എന്ന പേരില്‍ ആരംഭിച്ചത് –വെഞ്ഞാറമൂട്ടില്‍ കൊച്ചുനാരായണപിള്ള
- എം.പി പോളിനെ മനസ്സില്‍ കണ്ടു പൊന്‍ക്കുന്നം വര്‍ക്കി രചിച്ച നാടകം – വഴി തുറന്നു
- അയണസ്ക്കോവിന്റെ കസേരകളെ അനുകരിച്ച് എന്‍.എന്‍ പിള്ള എഴുതിയ നാടകം – കസേരക്കളി
- പൊന്‍ക്കുന്നം വര്‍ക്കിയുടെ നിരോധിക്കപ്പെട്ട നാടകം – ജേതാക്കള്‍
- ‘നൂറുകൊല്ലത്തെ മലയാളനാടകം’എന്ന പേരില്‍ നാടകങ്ങളുടെ പേര്‍ വിവരപ്പട്ടിക തയ്യാറാക്കിയത് –വി.എസ് .ശര്‍മ്മ
- മലയാളത്തിലെ ആദ്യജീവചരിത്രനാടകം - സ്വദേശാഭിമാനിയുടെ‘നാടുകടത്തല്‍’ (പൂജപ്പുര കൃഷ്ണന്‍ നായര്‍)
- ‘ജനകീയപരിണയം’, ‘ഉത്തരരാമചരിതം’ എന്നീ നാടകങ്ങളുടെ കര്‍ത്താവ് - ചാത്തുക്കുട്ടി മന്നാടിയാര്‍
- ഗ്രാമീണകര്‍ഷകര്‍ കഥാപാത്രങ്ങളാകുന്ന ഇടശ്ശേരിയുടെ നാടകം – കൂട്ടുകൃഷി
- ‘ചാണ്ഡകൌശികം’, ‘പ്രസന്നരാഘവം’ എന്നീ നാടകങ്ങളുടെ കര്‍ത്താവ് -മാക്കോത്ത് കൃഷ്ണമേനോന്‍
- കുമാരനാശാന്‍ രചിച്ച നാടകം – വിചിത്ര വിജയം
- കുമാരനാശാന്‍ തര്‍ജ്ജമ ചെയ്ത ഏകനാടകം – പ്രബോധ ചന്ദ്രോദയം
- ‘അജ്ഞാതവാസം’, ‘പാഞ്ചാലീസ്വയംവരം’ ഇവയുടെ കര്‍ത്താവ് - കൊച്ചുണ്ണിത്തമ്പുരാന്‍
- സുഭാദ്രാര്‍ജ്ജുനം – അമ്പാടി ഇക്കാവമ്മ
- ഇ.വി.കൃഷ്ണപിള്ളയുടെ പ്രധാന പ്രഹസന നാടകങ്ങള്‍ - പെണ്ണരശുനാട്, കവിതക്കേസ് ബി.എ മായാവി, കുറുപ്പിന്‍റെ ഡയിലി, വിസ്മൃതി
- എം.ടി.രചിച്ച നാടകം – ഗോപുരനടയില്‍
- ഇ.വീ കൃഷ്ണപിള്ള എഴുതിയ ചരിത്രനാടകങ്ങള്‍ - രാജാകേശവദാസ് സീതാലക്ഷ്മി(1926), ഇരവിക്കുട്ടിപ്പിള്ള,
- സാമുവല്‍ ബക്കറ്റിന്റെ ‘ഗോദോയെക്കാത്ത്’ വിവര്‍ത്തനം ചെയ്തത് –കടമ്മനിട്ട
- കാരൂര്‍ രചിച്ച നാടകങ്ങള്‍ - അപ്പൂപ്പന്‍, പ്രതിഫലം
- സാമുദായിക പരിഷ്കരണ ഉദ്ദ്യേശത്തോടെ കെ.സി.രചിച്ച നാടകം – ലക്ഷ്മീ കല്യാണം
- ആനന്ദ് രചിച്ച നാടകം – ശവഘോഷയാത്ര
- ‘ജാബാല സത്യഗാമന്‍’ എന്ന പരീക്ഷണ നാടകം രചിച്ചത് – കാവാലം നാരായണപണിക്കര്‍
- ആറ്റൂര്‍ കൃഷ്ണപ്പിഷാരടി രചിച്ച സ്വതന്ത്രനാടകം – ധീരവ്രത
- എം. മുകുന്ദന്‍ രചിച്ച നാടകം – ഇരുട്ട്
- സ്കൂള്‍ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടര്‍ - ജി.ശങ്കരപിള്ള
- എന്‍.വീ കൃഷ്ണവാരിയര്‍ രചിച്ച നാടകം – വീരരാഘവചക്രവര്‍ത്തി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ