ഗാഥാ പ്രസ്ഥാനം
- ഗാഥ എന്ന പദത്തിന്റെ അര്‍ത്ഥം - പാട്ട്
- ഗാഥ എന്ന പദം മലയാളത്തില്‍ ആദ്യം കാണുന്നത് - ഉണ്ണിചിരുതേവി ചരിതത്തില്‍
- ശുദ്ധമലയാളത്തില്‍ രചിക്കപ്പെട്ട ആദ്യത്തെ മഹാകാവ്യം - കൃഷ്ണഗാഥ
- ഗാഥാ പ്രസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ള കാവ്യങ്ങളില്‍ പ്രഥമവും പ്രഥമഗണനീയവുമായത് - കൃഷ്ണഗാഥ
- കൃഷ്ണഗാഥയിലെ വൃത്തം - മഞ്ജരി
- മലയാളത്തില്‍ ഗാഥ വൃത്തത്തിന്റെ ആഗമം - തമിഴില്‍നിന്നും
- കൃഷ്ണഗാഥയുടെ കര്‍ത്താവ് - ചെറുശ്ശേരി
- കൃഷ്ണഗാഥയിലെ പ്രതിപാദ്യം - ഭാഗവതം ദശമസ്കന്ധത്തിലെ ശ്രീകൃഷ്ണലീലകള്‍
- കൃഷ്ണഗാഥയുടെ രചനക്കിടയാക്കിയ താരാട്ടുപാട്ട് -ഉന്തുന്തു............ന്താളെയുന്ത്
- പ്രാചീന മലയാളത്തിലെ ത്രിമൂര്‍ത്തികള്‍ - തുഞ്ചന്‍ , കുഞ്ചന്‍ ,ചെറുശ്ശേരി
- ഗാഥാ പ്രസ്ഥാനത്തിലുള്പ്പെടുന്ന മറ്റൊരു കൃതി - ഭാരതഗാഥ
- കവിതയില്‍ ഏറ്റവും കൂടുതല്‍ ഉല്പ്രേക്ഷ ഉപയോഗിച്ച കവി - ചെറുശ്ശേരി
- ഏറ്റവും കൂടുതല്‍ ഉല്പ്രേക്ഷകള് ഉപയോഗിച്ചിട്ടുള്ള മലയാളഗ്രന്ഥം -കൃഷ്ണഗാഥ
- ആരുടെ ആജ്ഞപ്രകാരമാണ് ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത് -ഉദയവര്മ്മന് കോലത്തിരി
- കൃഷ്ണഗാഥ രചിച്ചത് ചെറുശ്ശേരിയല്ല എന്ന വാദം ആദ്യമായി ഉന്നയിച്ചത് - 'കവനോദയം ' മാസികാ പ്രവര്‍ത്തകര്‍
- ചെറുശ്ശേരി എന്നത് ഗ്രന്ഥനാമമാണെന്ന് അഭിപ്രായപ്പെട്ടത് - കുണ്ടൂര്‍ നാരായണമേനോന്
കൃഷ്ണഗാഥയുമായി ബന്ധപ്പെട്ട കൃതികള്‍
- കൃഷ്ണഗാഥാ പ്രവേശിക – അവതാരിക – വടക്കുംകൂര്‍ രാജരാജവര്‍മ്മ
- ഗാഥാ പ്രവേശകം - കൃഷ്ണഗാഥാവ്യാഖ്യാനം- വടക്കുംകൂര്‍ രാജരാജവര്‍മ്മ
- പാട്ടുകവിതകളുടെ പ്രസക്തി - ഡി. കൃഷ്ണന്‍നായര്‍
- കൈരളിസമക്ഷം - ശൂരനാട് കുഞ്ഞന്‍പിള്ള
- പഞ്ചാനനന്റെ വിമര്‍ശനത്രയം - ഡോ.പി.കെ.നാരായണപിള്ള
- കൃഷ്ണഗാഥ (സാഹിത്യ അക്കാദമി ) - ആമുഖം - ഡോ.ടി.ഭാസ്ക്കരന്‍
ഭാഗവതത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ കൃതികള്‍
- ഭാഗവതം കിളിപ്പാട്ട് - എഴുത്തച്ഛന്
- കണ്ണശ്ശ ഭാഗവതം - നിരണം കവി (രാമപണിക്കര്‍)
- ശ്രീകൃഷ്ണചരിതം മണിപ്രവാളം - കുഞ്ചന്‍ നമ്പ്യാര്‍
- കൃഷ്ണഗാഥ – ചെറുശ്ശേരി
- ഭാഗവത സംഗ്രഹം - കൈകുളങ്ങര രാമവാര്യര്‍
- ഭാഗവത സാരസംഗ്രഹം - നാണുകുട്ടി മേനോന്
ഭാരതഗാഥ
- ഭാരതഗാഥയുടെ വൃത്തം - മഞ്ജരി
- ഭാരതഗാഥ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ അതിനിട്ട പേര് - ചെറുശ്ശേരി ഭാരതം
- ഭാരതഗാഥയുടെ ഇതിവൃത്തം - വ്യാസപ്രണീതമായ മഹാഭാരത കഥ
- ഭാരതഗാഥ ആദ്യം പ്രസിദ്ധപ്പെടുത്തിയത് - ചിറക്കല്‍ കോവിലകത്തെ രാമവര്‍മ്മ രാജാവ്
- സാഹിത്യ പഞ്ചാനന്റെ അഭിപ്രായത്തില്‍ ഭാരതഗാഥയുടെ കര്‍ത്താവ് -ചെറുശ്ശേരി
- ചിറക്കല്‍ ടി.ബാലകൃഷ്ണന് നായരുടെ അഭിപ്രായത്തില്‍ ഭാരതഗാഥയുടെ കര്‍ത്താവ് - ചെറുശ്ശേരി
- ' ഭാഗവതം ഗാഥ ' യുടെ കര്‍ത്താവ് - കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്
- ഉള്ളൂരിന്റെ അഭിപ്രായത്തില്‍ ഭാരതഗാഥയുടെ കര്‍ത്താവ് - ഉദയവര്‍മ്മ കോലത്തിരിയുടെ സേവകനായ ഒരു നമ്പൂതിരി
ഗാഥാ വൃത്തത്തില്‍ രചിക്കപ്പെട്ട മറ്റു ചില കൃതികള്‍
- ഭാഗവതം ഗാഥ - കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്
- മഗ്ദലനമറിയം , ചക്രഗാഥ – വള്ളത്തോള്‍
- ദുരവസ്ഥ , കരുണ , സ്വാതന്ത്ര്യ ഗാഥ – ആശാന്
- കര്‍ണ്ണഭൂഷണം , പിംഗള – ഉള്ളൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ