ആട്ടക്കഥ
- കേരളീയ ദൃശ്യകലയായ കഥകളിക്ക് അവലംബമായുള്ള സാഹിത്യരൂപം -ആട്ടക്കഥ
- ആട്ടക്കഥയിലെ ഭാഷ – സംസ്കൃതബഹുലമായ മണിപ്രവാളം
- ആട്ടക്കഥാസാഹിത്യത്തിന്റെ ഉപജ്ഞാതാവ് - കൊട്ടാരക്കരതമ്പുരാന്‍
- ആട്ടക്കഥയില്‍ ഒരു ശൃംഖാരപ്പദമെങ്കിലും വേണം എന്ന നിബന്ധന ഉടലെടുത്തത്- കല്ലടിക്കോടന്‍ സമ്പ്രദായത്തില്‍ നിന്ന്
- ആട്ടക്കഥാസാഹിത്യത്തില്‍ എല്ലാവിധത്തിലും ഒന്നാംസ്ഥാനം അര്‍ഹിക്കുന്ന കവീശ്വരന്‍ - ഉണ്ണായി വാര്യര്‍
- കഥകളിയുടെ പൂര്‍വരൂപം - രാമനാട്ടം
- രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് - കൊട്ടാരക്കരത്തമ്പുരാന്‍
- ഉണ്ണായിവാര്യരുടെ ആട്ടക്കഥ – നളചരിതം
- ആട്ടക്കഥയിലെ അത്ഭുതപ്രഭാവന്‍ - ഉണ്ണായിവാര്യര്‍
- കഥകളിയുടെ ആദിരൂപമെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന കലാരൂപം -രാമനാട്ടം
- കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ് - കോഴിക്കോട്ടു മാനവേദരാജാവ്
- കൃഷ്ണനാട്ടത്തിന് അവലംബമായ കൃതി - കൃഷ്ണഗീതി
- ആട്ടക്കഥ രചന നടത്തിയ ഒരേ ഒരു സ്ത്രീ - കുട്ടിക്കുഞ്ഞു തങ്കച്ചി
- കഥകളിയിലെ പ്രധാനവേഷങ്ങള്‍ - മിനുക്ക് , പച്ച, കത്തി, കരി, താടി
- കഥകളിയിലെ വാദ്യങ്ങള്‍ - ചെണ്ട , ശുദ്ദമദ്ദളം, ചേങ്കില , ഇലത്താളം
- കഥകളി വേഷങ്ങളെ തരംതിരിച്ചിരിക്കുന്നത് - സാത്വികം , രാജസം , താമസം എന്നീ ത്രിഗുണങ്ങളെ ആസ്പദമാക്കി
- കഥകളിചടങ്ങുകള്‍ - കേളി , അരങ്ങുകേളി , തോടയം , വന്ദനശ്ലോകങ്ങള്‍ ,പുറപ്പാട് , മേളപ്പദം
- കഥകളിയില്‍ കോട്ടയത്ത്തമ്പുരാന്‍ വരുത്തിയ പരിഷ്ക്കാരങ്ങള്‍ അറിയപ്പെടുന്നത് - കല്ലടിക്കോടന്‍
- കല്ലടിക്കോടന്‍ സമ്പ്രദായക്കാരുടെ കുലഗുരു - വെള്ളാട്ട് ചാത്തുപണിക്കര്‍
- കപ്ലിങ്ങാട്ടു നമ്പൂതിരി ഏര്‍പ്പെടുത്തിയ കപ്ലിങ്ങാടന്‍ രീതിയുടെ മറ്റൊരു പേര് -നെടുംബുര സമ്പ്രദായം
- കഥകളിക്കാരില്‍ ആദ്യമായി കളിയോഗം നടത്തിയത് - കപ്ലിങ്ങാട്ടു നമ്പൂതിരി
- കല്ലുവഴിച്ചിട്ടയുടെ ആവിഷ്കര്‍ത്താവ് - ഇട്ടിരാരിച്ചമേനോന്‍
- കളിയാശാന്‍മാരില്‍ ആദ്യമായി കളിയോഗം നടത്തിയത് - ഇട്ടീരിപ്പണിക്കര്‍
- ' ബാലഭാരതം ' എന്ന പേരില്‍ സംസ്കൃതത്തില്‍ നാട്ട്യശാസ്ത്ര ഗ്രന്ഥം രചിച്ചത് -രാമവര്‍മ്മ മഹാരാജാവ്
- പ്ലേഗുവധം ആരുടെ ആട്ടക്കഥയാണ് - കെ.സി.നാരായണന്‍ നമ്പ്യാര്‍
- ഉമാകേരളം ആട്ടക്കഥയാക്കിയത് - പി.എന്‍.പരമേശ്വരന്‍
- ആട്ടക്കഥകളെ പരിഹസിചെഴുതിയ ആട്ടക്കഥ – പാട്ടുണ്ണീ ചരിതം
- പാട്ടുണ്ണീചരിതത്തിന്റെ മറ്റൊരു പേര് - സംഗീതബാലചരിതം
- കോട്ടയത്തുതമ്പുരാന്റെ ആട്ടക്കഥകളില്‍ ഏറ്റവും ജനപ്രീതി നേടിയ കഥ – കല്യാണസൌഗന്ധികം
- നളചരിതം ആട്ടക്കഥക്ക് എ.ആര്‍.രാജരാജവര്‍മ്മ എഴുതിയ അവതാരിക – കാന്താരതാരകം
- കഥകളി പുരസ്ക്കാരം കേരള സര്‍ക്കാര്‍ ആരംഭിച്ചത് - 2000 ല്‍
- പ്രഥമ പുരസ്ക്കാരം ലഭിച്ചത് - കലാമണ്ഡലം രാമന്കുട്ടിക്ക്
- ആട്ടക്കഥാ സാഹിത്യത്തിനുള്ള പ്രഥമ ഉണ്ണായിവാര്യര്‍ പുരസ്ക്കാരം നേടിയത് -കെ.നരേന്ദ്ര വാര്യര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ