വഞ്ചിപ്പാട്ട്
- വഞ്ചിപ്പാട്ട് വൃത്തം - നതോന്നത
- വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ കുലപതിയായി സാഹിത്യലോകം അംഗീകരിച്ചു ആദരിക്കുന്ന കവി - രാമപുരത്തു വാര്യര്‍
- കുചേലകഥ അടിസ്ഥാനമാക്കി ഒരു കാവ്യം രചിക്കുവാന്‍ രാമപുരത്തുവാര്യരോട് ആവശ്യപ്പെട്ടത് - മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്
- ദാരിദ്ര്യം ഒരു തീവ്രപ്രശ്നമായി പ്രത്യക്ഷപ്പെടുന്ന ആദ്യ മലയാള കൃതി -കുചേലവൃത്തം വഞ്ചിപ്പാട്ട്
- രാമപുരത്തു വാര്യരുടെ കുചേലകഥയുടെ ഇതിവൃത്തം - ഭാഗവതം ദശമസ്കന്ധത്തിലെ സുദാമചരിതം , കുചേലോപാഖ്യാനം
- വഞ്ചിപ്പാട്ട്പ്രസ്ഥാനത്തില്‍പ്പെടുത്താവുന്ന മറ്റുചില കൃതികള്‍ - കിരാതം വഞ്ചിപ്പാട്ട് , നളചരിതം വഞ്ചിപ്പാട്ട് , വ്യാസോല്‍പ്പത്തി വഞ്ചിപ്പാട്ട്
- ഭക്തിപ്രസ്ഥാനത്തില്‍ എഴുത്തച്ഛനു ശേഷമുള്ള കണ്ണി - പൂന്താനം
- പൂന്താനത്തെ സൂര്ദാസിനോട് താരതമ്യപ്പെടുത്തിയത് - കെ.ഭാസ്കരന്‍ നായര്‍
- പാനാവൃത്തമായി അറിയപ്പെടുന്നത് - ദ്രുതകാകളി
- ലീലാശുകന്‍ എന്ന് കൂടി പേരുള്ള കവി - വില്വമംഗലം
- 'ശ്രീകൃഷ്ണകര്ണ്ണാമൃത'ത്തിന്റെ കര്‍ത്താവ് - വില്വമംഗലം
- 'മുറജപപ്പാന'യുടെ കര്‍ത്താവ് - ഇരയിമ്മന്‍തമ്പി
- 'പുത്തന്‍പാന'യ്ക്ക് പറയുന്ന മറ്റു പേരുകള്‍ - മിശിഹായുടെ പാന , കുദാശപാന
- 'കുമാരഹരണം പാന' എന്ന പേരില്‍ അറിയപ്പെടുന്ന കൃതി - സന്താനഗോപാലം പാന
- 'സുഭദ്രാഹരണം' എന്ന പാനപ്പാട്ട് മദിരാശി സര്‍വ്വകലാശാലയില്‍നിന്നു പ്രസിദ്ധീകരിച്ചത് - ചേലനാട്ട് അച്യുതമേനോന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ