- പാട്ടിന്റെ ലക്ഷണങ്ങള്‍ പൂര്‍ണ്ണമായും പ്രകടമാകുന്ന കൃതി - രാമചരിതം
- രാമചരിതത്തിന്റെ കര്‍ത്താവ് - ചീരാമന്‍
- രാമചരിതരചനയ്ക്ക് കവി ഉപജീവിച്ച കൃതി - വാല്മീകി രാമായണം യുദ്ധകാണ്ഡം
- രാമചരിതത്തില്‍ എത്ര പടലങ്ങളുണ്ട് - 164
- രാമചരിതത്തില്‍ എത്ര പാട്ടുകളുണ്ട് - 1814
- രാമചരിതത്തെ കൃത്രിമ മിശ്രഭാഷയായിട്ടാണ് പരിഗണിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടത് - കെ.എം.ജോര്‍ജ്
- രാമചരിതകാരന്‍ ഒരു ആദിത്യവര്‍മ്മ മഹാരാജാവാണെന്ന് അഭിപ്രായപ്പെട്ടത് -പി.ഗോവിന്ദപിള്ള
- രാമചരിതകാരന്‍ ശ്രീവീരരാമാവര്‍മ്മയാണെന്ന് അഭിപ്രായപ്പെട്ടത് - ഉള്ളൂര്‍
- 'രാമചരിതം ഒരു വിമര്‍ശനാത്മകപഠനം' കര്‍ത്താവാര് - പി.വി.കൃഷ്ണന്‍ നായര്‍
- 'രാമചരിതത്തില്‍ നിന്ന് മഹാഭാരതത്തിലേക്ക്' കര്‍ത്താവാര് -എം.എം.പുരുഷോത്തമന്‍ നായര്‍
- തിരുനിഴല്‍മാല കണ്ടുകിട്ടിയത് എവിടെ നിന്ന് - കാസര്‍കോഡ് ജില്ലയിലെ വെള്ളൂര്‍ എന്നസ്ഥലത്തെ ചാമക്കാവ് ദേവസ്വത്തില്‍ നിന്ന്
- തിരുനിഴല്‍മാല കണ്ടെത്തി പ്രസിദ്ധീകരിച്ചത് - എം.എം.പുരുഷോത്തമന്‍ നായര്‍
- രാമകഥപ്പാട്ടിന്റെ കര്‍ത്താവ് ആര് - ഔവാടുതുറയില്‍ അയ്യപ്പിള്ളയാശാന്‍
- രാമകഥപ്പാട്ട് തെക്കന്പാട്ടുകളില്‍ നടുനായകമായ കൃതി എന്ന് അഭിപ്രായപ്പെട്ടത് - ഉള്ളൂര്‍
- രാമകഥപ്പാട്ട്പാടാന്‍ ഉപയോഗിച്ചിരുന്ന വാദ്യം - ചന്ദ്രവളയം ( അമ്പിളിവളയം )
- രാമകഥപ്പാട്ടിന് ഗ്രന്ഥകാരന്‍ നല്കിയിരിക്ക്കുന്ന പേര് - രാമകാവ്യം
- രാമകഥപ്പാട്ടിലെ ഭാഷ – സംസ്കൃതം , മലയാളം ,തമിഴ് എന്നീ മൂന്നു ഭാഷകളുടെ സമ്മേളനം
- രാമകഥപ്പാട്ട് സമഗ്രമായി പ്രസാധനം ചെയ്തത് ആര് -പി.കെ.നാരായണപിള്ള
- രാമകഥപ്പാട്ടിലെ അവതാരിക എഴുതിയതാര് - പി.കെ.നാരായണപിള്ള
- മലയാളത്തിലെ ഏക മുത്തമിഴ് കാവ്യമെന്ന് പി.കെ.നാരായണപിള്ള വിശേഷിപ്പിക്കുന്ന കാവ്യം ഏത് - രാമകഥപ്പാട്ട്
- രാമകഥപ്പാട്ടിലെ പ്രധാന വൃത്തങ്ങള്‍ - പാന , കുറഞ്ഞി , കുമ്മി, താരാട്ട് ,തരംഗിണി , കാകളി
- ഒരു ദ്വിഭാഷ പ്രദേശത്തെ മിശ്രഭാഷയാണ് രാമകഥപ്പാട്ടില്‍ എന്നഭിപ്രായപ്പെട്ടത് -എന്‍.കൃഷ്ണപിള്ള (കൈരളിയുടെ കഥ)
- രാമകഥപ്പാട്ടിന് പി .കെ.രാമായണപിള്ള രചിച്ച വ്യാഖ്യാനം - ഭാഷാപരിമളം
- കേരളത്തിലെ പാട്ട് സാഹിത്യത്തിന്റെ രണ്ടാം ഘട്ടം - നിരണം കൃതികള്‍
- നിരണം കവികള്‍ ആരെല്ലാം - നിരണത്ത് രാമപണിക്കര്‍ , വെള്ളാങ്കല്ലൂര്‍ ശങ്കരപ്പണിക്കര്‍ , മലയിന്‍കീഴ് മാധവപ്പണിക്കര്‍
- നിരണം കവികളുടെ തറവാട് - കണ്ണശന്‍ പറമ്പ്
- കണ്ണശന്‍ എന്നറിയപ്പെടുന്നതാര്- രാമപണിക്കര്‍
- കണ്ണശകൃതികള്‍ / നിരണം കൃതികള്‍ ഏതെല്ലാം - ഭാഷാ ഭഗവത്ഗീത(മാധവപ്പണിക്കര്‍) , ഭാരതമാല (ശങ്കരപ്പണിക്കര്‍) , രാമായണം , ഭാഗവതം ,ഭാരതം , ശിവരാത്രിമഹാത്മ്യം (രാമപണിക്കര്‍)
- മഹാഭാരതത്തെ ഉപജീവിച്ചുണ്ടായ ആദ്യത്തെ കേരളീയ കൃതി - ഭാരതമാല
- ഭഗവത്ഗീതക്ക് ആദ്യമായി മലയാളത്തിലുണ്ടായ വിവര്‍ത്തനം -മാധവപ്പണിക്കരുടെ ഭാഷാഭാഗവത്ഗീത
- ഭാരതമാലയുടെ ആദ്യഭാഗം - ഭാഗവതം - ദശമസ്കന്ദം
- നിരണം കൃതിയുടെ കൂട്ടത്തില്‍ ഭാഷയ്ക്ക് കൂടുതല്‍ പഴക്കം തോന്നിക്കുന്ന കൃതി -ഭാരതമാല
- ഒരുലക്ഷത്തി ഇരുപതിനായിരത്തില്‍പ്പരം ശ്ലോകങ്ങളുള്ള വ്യാസഭാരതത്തെ ഭാരതമാലയില്‍ ശങ്കരന്‍ എത്ര പാട്ടുകളായി സംക്ഷേപിച്ചു - 3057
- ഭാഗവതത്തിന് ഭാഷയില്‍ ആദ്യമായുണ്ടായ സമ്പൂര്‍ണ്ണ വിവര്‍ത്തനം ഏത് -രാമപ്പണിക്കരുടെ ഭാഗവതം
- ഉഭയകവീശ്വരന്‍ എന്നാ വിശേഷണം കൊടുത്തിരിക്കുന്ന നിരണത്തുകാരന്‍ -കരുണേശന്‍
- കണ്ണശകവികള്‍ സാമാന്യേന ഉപയോഗിച്ച വൃത്തം - ഇരട്ടതരംഗിണി
- കാച്ചിക്കുറുക്കിയ വാല്മീകിരാമായണമെന്നു രാമപണിക്കരുടെ രാമായണത്തെ വിശേഷിപ്പിച്ചത് - പുതുശ്ശേരി രാമചന്ദ്രന്‍
മലയാള സാഹിത്യവുമായി ബന്ധപ്പെട്ട എല്ലാമേഖലകളെയും ഉള്‍പ്പെടുത്തി മലയാള ഭാഷാ അധ്യാപകര്‍ക്കും,വിദ്യാര്‍ഥികള്‍ക്കും സര്‍വ്വോപരി എല്ലാഭാഷാസ്നേഹികള്ക്കും........
21 ജൂൺ 2014
പാട്ട്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ