21 ജൂൺ 2014

അച്ചടി - പത്രമാസികകള്‍

അച്ചടി പത്രമാസികകള്‍
  • ലോകത്തില്‍ ആദ്യമായി അച്ചടിയന്ത്രം കണ്ടുപിടിച്ചത് .ഡി 868 ല്‍ ചൈനക്കാര്‍
  • കേരളത്തിലെ ആദ്യത്തെ മലയാള അച്ചടിശാല – 1821 ല്‍ കോട്ടയത്ത്‌ സ്ഥാപിതമായ സി.എം.എസ് .പ്രസ്സ്‌
  • ഡോക്ട്രീന ക്രിസ്റ്റത്തിന്റെ പൂര്‍ണ്ണ നാമധേയം ഡോക്ട്രീന ക്രിസ്റ്റം എന്‍ ലിംഗ്വാ മലവാര്തമുള്‍
  • ഇന്ത്യയില്‍ ആദ്യമായി അച്ചടിച്ച പുസ്തകം ഡോക്രതീന ക്രിസ്ത്യാന 1557 ല്‍ ഗോവയില്‍ നിന്ന്
  • ഇന്ത്യയില്‍ ആദ്യമായി പൂര്‍ണ്ണമായി അച്ചടിച്ച മലയാള ഗ്രന്ഥം - 1811 ല്‍ ബോംബയിലെ കുറിയര്‍ പ്രസ്സില്‍ അച്ചടിച്ച ബൈബിള്‍ വിവര്‍ത്തനം
  • ആദ്യത്തെ സമ്പൂര്‍ണ്ണ മലയാള കൃതി സംക്ഷേപവേദാര്‍ത്ഥം
  • സംക്ഷേപവേദാര്‍ത്ഥത്തിന്റെ കര്‍ത്താവ്‌ ഫാദര്‍ ക്ലമന്റ്
  • മലയാള ലിപി ആദ്യമായി അച്ചടിച്ച്‌ കാണുന്ന മലയാള ഗ്രന്ഥം -ഹോര്‍ത്തൂസ് ഇന്‍ഡിക്കസ് മലബാറിക്കസ്
  • ഹോര്‍ത്തൂസ് ഇന്‍ഡിക്കസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ മലയാളനാമം കേരളാരാമം
  • മലയാളം അച്ചടിയുടെയും മലയാളം ലിപി പരിഷ്കരണത്തിന്റെയും ഉപജ്ഞാതാവ് ബെഞ്ചമിന്‍ ബെയ്‌ലി
  • ബെയ്‌ലിക്ക് ശേഷം മലയാളം ലിപി പരിഷ്കരണം സംബന്ധിച്ച ശ്രമം ഫലപ്രദമായി നടത്തിയത് കണ്ടതില്‍ വറുഗീസ് മാപ്പിള
  • പഞ്ചാംഗം ആദ്യമായി അച്ചടിച്ച്‌ പ്രസിദ്ധപ്പെടുത്തിയത് - 1836 ല്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റ്
  • കല്ലച്ച് അച്ചടി സമ്പ്രദായം പരീക്ഷിച്ച കേരളത്തിലെ ആദ്യ അച്ചുകൂടം -കേരളമിത്രം അച്ചുകൂടം
  • എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം ആദ്യമായി അച്ചടിച്ചത് - 1858 ല്‍ കേരളവിലാസം അച്ചുകൂടത്തില്‍
  • ഉത്തരകേരളത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യകൃതിയായ'സത്യവേദചരിത്ര'ത്തിന്റെ കര്‍ത്താവ്‌ ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
  • കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ പാഠപുസ്തക കമ്മിറ്റിയുടെ നേതൃത്വം ഏറ്റെടുത്ത വര്ഷം - 1868
  • ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മലയാളം ഇംഗ്ലീഷ് നിഘണ്ടു പ്രകാശിതമായ വര്ഷം - 1846
  • വിദ്യാവിനോദിനി ഭാഷാപോഷിണി സഭയുടെ മുഖപത്രമായി തീര്‍ന്നത് -കൊല്ലവര്‍ഷം 1070 തുലാം മുതല്‍
  • വിദ്യാവിനോദിനി അച്ചടിച്ചത് കേരളകല്പദ്രുമം അച്ചുകൂടത്തില്‍നിന്ന്
  • ഗുണ്ടര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിച്ച മലയാളത്തിലെ ഒന്നാം പാഠപുസ്തകത്തിന്റെ പേര് - Malayalam Spelling Reading Book
  • സ്വദേശികള്‍ മലയാളത്തില്‍ ഏര്‍പ്പെടുത്തിയ ആദ്യത്തെ അച്ചുകൂടം -കോട്ടയത്ത്‌ സ്ഥാപിതമായ കേരളവിലാസം
  • മഹച്ചരിതസംഗ്രഹത്തിലെ ആദ്യത്തെ ചില ഭാഗങ്ങള്‍ ആദ്യം പ്രകാശിപ്പിച്ചത് വിദ്യാവിലാസിനിയില്‍
  • ദേവനാഗിരി ലിപിയിലുള്ള അച്ചടി കേരളത്തില്‍ ആദ്യമായി ആരംഭിച്ചത് -കേരളമിത്രം
  • പി.ഗോവിന്ദപിള്ളയുടെ മലയാളത്തിലെ ആദ്യത്തെ സാഹിത്യചരിത്രം പ്രസിദ്ധീകരിച്ച വര്ഷം - 1881
  • ഗംഗാവതരണം നാടകം എബ്രായക്കുട്ടി നാടകം കവിസഭാരഞ്ജനം നാടകം തുടങ്ങിയവ പ്രസിദ്ധീകരിച്ച പ്രസ്സ്‌ മനോരമ
  • കൊവുണ്ണി നെടുങ്ങാടിയുടെ കേരള കൌമുദി ആദ്യമായി പ്രകാശിതമായ അച്ചുകൂടം അമലോത്ഭവ മാതാവിന്റെ അച്ചുകൂടം
  • കണ്ണശരാമായണത്തിലെ ആദ്യത്തെ ഏതാനും കാണ്ഡങ്ങള്‍ ആദ്യമായി പ്രകാശനം ചെയ്ത പ്രസ്സ് മനോരമക്കമ്പനി
  • വിദ്യാഭിവര്‍ദ്ധിനീ അച്ചുകൂടതിന്റെ സ്ഥാപകന്‍ സുബയ്യാ തെന്നാട്ടു രെട്യാര്‍
  • അമലോത്ഭവ മാതാവിന്റെ അച്ചുകൂടതിന്റെ ഇന്നത്തെ പേര് .എസ് പ്രസ്സ് ഏറണാകുളം
  • വിദ്യാ രത്നപ്രഭ അച്ചുകൂടം സ്ഥാപിച്ചത് ആര് പാറമ്മേല്‍ ഇട്ടൂപ്പ്‌
  • പി.ശങ്കരന്‍ നമ്പ്യാരുടെ സാഹിത്യചരിത്രം പ്രസിദ്ധീകരിച്ച പ്രസ്സ്‌ വാണീ കലളെഭരം
  • ലോകത്തിലെ പ്രഥമ പത്രം പിക്കിംഗ് ഗസറ്റ്
  • ഭാരതത്തിലെ പ്രഥമ പത്രം ബംഗാള്‍ ഗസറ്റ്
  • മതേതരമായ ആദ്യ പത്രം ദീവ്ജി ഭീംജി ആരംഭിച്ച പശ്ചിമതാരക
  • മലബാറിലെ ആദ്യത്തെ വൃത്താന്തപത്രം കേരളപത്രിക
  • ബംഗാള്‍ ഗസറ്റിന്റെ പ്രഥമപത്രാധിപര്‍ ജയിംസ് അഗസ്റ്റസ്‌ ഹിക്കി
  • ജനരഞ്ജിനിയുടെ പ്രഥമപത്രാധിപര്‍ കെ.സിനാരായണന്‍ നമ്പ്യാര്‍
  • മലയാളത്തിലെ ആദ്യത്തെ ആനുകാലിക പ്രസിദ്ധീകരണം -രാജ്യസമാചാരം
  • രാജ്യസമാചാരം അച്ചടിച്ച പ്രസ്സ്‌ - 1847- ല്‍ തലശ്ശേരിയിലെ മിഷന്‍ പ്രസ്സില്‍നിന്ന്
  • രാജ്യസമാചാര്യത്തിനുള്ള അക്ഷരങ്ങള്‍ കൊത്തിയൊരുക്കിയത് ഡി.കണ്ണ്യന്‍ കട
  • ഉദയവര്‍മ്മതമ്പുരാന്‍റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച മാസിക -കവനോദയം
  • തിയരുടെ ബൈബിള്‍ എന്ന് പരിഹസിച്ചു വിളിച്ചിരുന്ന മാസിക – മിതവാദി
  • ഭാഷയിലെ ദ്വിതീയ പത്രമായി അറിയപ്പെടുന്നത് പശ്ചിമോദയം
  • മലയാളം അച്ചടിയുടെ പിതാവ്‌ ബെഞ്ചമിന്‍ ബെയ്‌ലി
  • മലയാള പത്രപ്രവര്‍ത്തനത്തിന് ബീജാവാപം നടത്തിയ പ്രതിഭാധനന്‍ -ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
  • അച്ചടിയന്ത്രം വഴി പുറത്ത്‌ വന്ന പ്രഥമ മലയാളപത്രം ജ്ഞാനനിക്ഷേപം
  • തിരുവിതാംകൂറിലെ ഈഴവരുടെ ആദ്യത്തെ പത്രം സുജനാനന്ദിനി
  • കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മാസിക ഉപാദ്ധ്യായ
  • ആദ്യത്തെ മുസ്ലിം പത്രമാസിക – കേരളദീപം (പത്രാധിപര്‍കാതൃസഹാജി ബാപ്പു )
  • സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ കൈകാര്യ കര്‍ത്തൃത്വം ഏറ്റു നടത്തിയ ഭാഷയിലെ ഭാഷയിലെ ആദ്യത്തെ മാസിക – ശാരദ
  • ഭാഷയിലെ ഒന്നാമത്തെ സാഹിത്യ മാസിക – വിദ്യാവിലാസിനി
  • ഭാഷയിലെ ഒന്നാമത്തെ വൃത്താന്തപത്രം പശ്ചിമാതാരക
  • ആദ്യത്തെ മലയാളി പത്രാധിപര്‍ കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ്(പശ്ചിമാതാരക )
  • സന്ദിഷ്ട്വാദി നിരോധിക്കാനുള്ള കാരണം ദിവാന്‍ മാധവന്‍നായരുടെ വിദ്യാഭ്യാസ നയങ്ങളെ വിമര്ശിച്ചതിന്
  • കേരളത്തില്‍ ആദ്യമായി നിരോധിക്കപ്പെട്ട പത്രം സന്ദിഷ്ട്വാദി
  • ക്രിസ്തീയ വൈദികരല്ലാത്തവര്‍ തുടങ്ങിയ ആദ്യത്തെ പത്രം -പശ്ചിമാതാരക
  • ഭാഷയിലെ ഒന്നാമത്തെ വിദ്യാഭ്യാസ വിജ്ഞാന പ്രസിദ്ധീകരണം -വിദ്യാസംഗ്രഹം
  • വിദ്യാസംഗ്രഹത്തിന്റെ പത്രാധിപര്‍ റവ.ജോര്‍ജ്‌ മാത്തന്‍
  • മലയാളത്തിലെ ആദ്യത്തെ വനിതാ മാസിക – കേരളീയ സുഗുണബോധിനി
  • മലയാളത്തിലെ ആദ്യത്തെ ശാസ്ത്രമാസിക – ലക്ഷ്മിവിലാസം
  • കേരളത്തിലെ ആദ്യത്തെ ദ്വിഭാഷ പത്രം വിദ്യാസംഗ്രഹം
  • പത്രപ്രവര്‍ത്തനത്തെക്കുറിച്ച് മലയാളത്തിലുണ്ടായ പ്രഥമ ഗ്രന്ഥം -സ്വദേശാഭിമാനി
  • വള്ളത്തോള്‍ പത്രാധിപത്യം വഹിച്ച പത്രങ്ങള്‍ രാമാനുജന്‍കേരളോദയംആത്മപോഷിണി
  • ശാസ്ത്രസാഹിത്യ പരിഷത്ത്‌ പുറപ്പെടുവിക്കുന്ന മാസിക – ശാസ്ത്രഗതി
  • കേരള പത്രപ്രവര്‍ത്തന ചരിത്രം ആരുടെ കൃതിയാണ് പുതുപ്പള്ളി രാഘവന്‍
  • കുമാരനാശാന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബുക്ക്‌ഡിപ്പോ -ശാരദാ ബുക്ക്‌ഡിപ്പോ
  • മിതവാദിയുടെ പത്രാധിപര്‍ മൂര്‍ക്കോത്ത്‌ കുമാരന്‍
  • ഉപാധ്യായന്‍ മാസികയുടെ പ്രഥമപത്രാധിപരുടെ ചുമതല നിര്‍വഹിച്ചത് -കെ.രാമകൃഷ്ണപിള്ള
  • ഭാഷാപോഷിണിയുടെ പ്രഥമ പത്രാധിപര്‍ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള
  • എം.ഗോവിന്ദന്റെ റാണിയുടെ പട്ടി എന്ന കഥ പ്രസിദ്ധീകരിച്ചതുകൊണ്ട് നിരോധിക്കപ്പെട്ട വാരിക – ജയകേരളം
  • ഇന്ത്യയില്‍ പ്രാദേശികഭാഷകളിലുണ്ടായആദ്യ പത്രം സമാചാര്‍ ദര്പ്പണ്‍
  • ഇന്നത്തെ ദീപികാപത്രത്തിന്റെ പ്രാരംഭനാമം നസ്രാണി ദീപിക
  • ഇന്ന് നിലവിലുള്ള പത്രത്തില്‍ ഏറ്റവും പഴക്കം ചെന്നത് ദീപിക
  • അക്ഷരശ്ലോകസദസ്സിന്റെ തൃശ്ശൂരില്‍ നിന്നും പുറത്തിറങ്ങുന്ന മുഖപത്രം -കവനകൌതുകം
  • തൃശൂരില്‍ ഓട്ടോഡ്രൈവര്‍മാര്‍ പുറത്തിറക്കുന്ന പത്രം ഡ്രൈവര്‍
  • വിദ്യാവിനോദിനിയുടെ പ്രഥമപത്രാധിപര്‍ സി.അച്യുതമേനോന്‍
  • സുജനാനന്ദിനിയുടെ സ്ഥാപകപത്രാധിപര്‍ പറവൂര്‍ കേശവനാശാന്‍
  • പത്രപ്രവര്‍ത്തന സംബന്ധമായി നാടുകടത്തപ്പെട്ട ഏക മലയാളി പത്രാധിപര്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • എസ്.എന്‍.ഡി.പി.യുടെ മുഖപത്രമായി പ്രസിദ്ധപ്പെടുത്തിയ ആദ്യകാല പത്രം വിവേകോദയം
  • ആറ്റൂര്‍ കൃഷ്ണപിഷാരടി തിരുവനന്തപുരത്ത്നിന്നും ആരംഭിച്ച പ്രസിദ്ധീകരണം രസികരത്നം
  • കേരളവര്‍മ്മ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിച്ചത് -ബി.ജി.കുറുപ്പ്
  • കുമാരനാശാന്‍ തിരുവനന്തപുരത്ത്നിന്നും ആരംഭിച്ച പ്രസിദ്ധീകരണം -വിവേകോദയം
  • ജി.പി.പിള്ള പത്രാധിപരായി മദിരാശിയില്‍ നിന്ന് പ്രസിദ്ധീകരിച്ച പത്രം -മദ്രാസ്‌ സ്റ്റാന്‍ഡേര്‍ഡ്
  • തോന്നക്കല്‍ ആശാന്‍ സ്മാരക പ്രസിദ്ധീകരണം വിവേകോദയം
  • കവനകൗമുദിയുടെ വിശേഷാല്‍ പ്രതി ഭാഷാവിലാസം
  • പൂര്‍ണ്ണമായും പദ്യരൂപത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ കേരളീയ മാസിക – കവനകൗമുദി
  • കവനകൗമുദിയുടെ ആദ്യ പത്രാധിപര്‍ പന്തളം കേരളവര്‍മ്മ
  • അപ്പന്‍തമ്പുരാന്‍ പ്രസിദ്ധീകരിച്ച സാഹിത്യമാസിക – രസിക രഞ്ജിനി
  • ഗ്രന്ഥശാല സംഘത്തിന്റെ മുഖപത്രത്തിന്റെ പേര് ഗ്രന്ഥാലോകം
  • പ്രബോധകന്‍ കേസരി എന്നീ പത്രങ്ങള്‍ക്കു ജന്മം നല്‍കിയത് -ബാലകൃഷ്ണപിള്ള
  • മാതൃഭൂമി ആരഭിച്ച വര്‍ഷം - 1923
  • മാതൃഭൂമിയുടെ സ്ഥാപകപത്രാധിപര്‍ കെ.പികേശവമേനോന്‍
  • മലയാളമനോരമ ആരഭിച്ചത് ആരുടെ പത്രാധിപത്യത്തിലാണ് -കണ്ടത്തില്‍ വറുഗീസ് മാപ്പിള
  • മലയാളമനോരമ ദിനപത്രമായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത് - 1928ജനുവരി 16 മുതല്‍
  • കേരളകൗമുദി പത്രത്തിന്റെ സ്ഥാപകന്‍ കെ.സുകുമാരന്‍
  • മലയാളത്തില്‍ ആദ്യമായി ആയുര്‍വേദ മാസിക തുടങ്ങിയത് - 1903 -ല്‍(ധന്വന്തരി )
  • മലയാളിയുടെ ആദ്യപത്രാധിപര്‍ പേട്ടയില്‍ രാമന്പിള്ളയാശാന്‍
  • 1960 - ല്‍ നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി ഏറ്റെടുത്ത പത്രം മലയാളി
  • അന്താരാഷ്ട്ര വാര്‍ത്താ ഏജന്സിയായ റോട്ടറിയുമായി ബന്ധം സ്ഥാപിച്ച ആദ്യമലയാള പത്രം ദേശാഭിമാനി
  • സഞ്ജയന്‍ മാസിക ആരംഭിച്ചതു ആര് എം.ആര്‍ നായര്‍
  • കേരള സംഗീത നാടക അക്കാദമിയുടെ മുഖപത്രം കേളി
  • മലയാള പത്രപ്രവര്‍ത്തനത്തിന്റെ പിതാവ്‌ ചെങ്കുളത്ത് കുഞ്ഞിരാമമേനോന്‍
  • അദ്ധ്യാപകന്‍ എന്ന മാസിക ആരംഭിച്ചത് ജി.രാമന്‍മേനോന്‍
  • അരുണ എന്ന മാസികയുടെ പത്രാധിപര്‍ മിസിസ്എ വികളത്തല്‍
  • അരുണോദയം എന്ന മാസികയുടെ പത്രാധിപര്‍ ചേലനാട്ട് അച്യുതന്‍ മേനോന്‍ ,വിദ്വാന്‍ സി.എസ്.നായര്‍
  • 1924 -ല്‍ കോഴിക്കോട്ട് നിന്നും പ്രസിദ്ധീകരിക്കപ്പെട്ട അല്‍ അമീന്‍ എന്ന മുസ്ലിം പത്രത്തിന്റെ പത്രാധിപര്‍ മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ്
  • കെ.രാമകൃഷ്ണപിള്ളയുടെ തിരുവിതാംകൂറിന്റെ പാപമോചനം എന്ന ലേഖനം പ്രസിദ്ധീകരിച്ച അദ്ദേഹം പത്രാധിപരായിരുന്ന പത്രം മലയാളി

അഭിപ്രായങ്ങളൊന്നുമില്ല: